‘എന്നെ വെടിവെക്കാന്‍ നിങ്ങളെ ഞാന്‍ വെല്ലുവിളിക്കുന്നു, സ്ഥലം തെരഞ്ഞെടുക്കൂ’ അനുരാഗ് ഠാക്കൂറിന്റെ കൊലവിളി പ്രസംഗത്തിന് മറുപടിയുമായി അസദുദ്ദീന്‍ ഒവൈസി

0
247

ന്യൂദല്‍ഹി: (www.mediavisionnews.in) രാജ്യത്തിന്റെ ഒറ്റുകാരെ വെടിവെക്കണമെന്ന കേന്ദ്ര മന്ത്രി  അനുരാഗ് ഠാക്കൂറിന്റെ വിവാദ പരാമര്‍ശത്തിനെതിരെ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി.

” ഞാന്‍ നിങ്ങളെ വെല്ലുവിളിക്കുന്നു അനുരാഗ് ഠാക്കൂര്‍. എന്നെ വെടിവെക്കാനായി ഇന്ത്യയില്‍ എവിടെ വേണമെങ്കിലും ഒരുസ്ഥലം നിങ്ങള്‍ തന്നെ തെരഞ്ഞെടുക്കു. നിങ്ങളുടെ പ്രസ്താവന
എന്റെ ഹൃദയത്തില്‍ ഭയത്തിന്റെ ഒരംശം പോലും ഉണ്ടാക്കിയിട്ടില്ല.

കാരണം ഞങ്ങളുടെ അമ്മമാരും സഹോദരിമാരും തെരുവുകളില്‍ ഉണ്ട്. അവര്‍ നമ്മുടെ രാജ്യത്തെ സംരക്ഷിക്കാന്‍ സജ്ജമാണ്”,  ഒവൈസി പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങളെക്കുറിച്ച് പരാമര്‍ശിക്കവേ ഒറ്റുകാരെ ‘ വെടിവെച്ച് കൊല്ലണം’ എന്ന് അനുരാഗ് ഠാക്കൂറിര്‍ മുദ്രാവാക്യം മുഴക്കിയിരുന്നു.

ദല്‍ഹിയിലെ ഒരു റാലിയില്‍വെച്ചായിരുന്നു അനുരാഗ് താക്കൂറിന്റെ വിവാദ പരാമര്‍ശം. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

അനുരാഗ് ഠാക്കൂറിന് തൊട്ടുപിന്നാലെ ഷഹീന്‍ ബാഗിലെ പ്രതിഷേധക്കാര്‍ക്കെതിരെ ബി.ജെ.പി എം.പി വര്‍വേഷ് വര്‍മ വിവാദപാരാമര്‍ശം നടത്തിയിരുന്നു.

ഷഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍ നിങ്ങളുടെ വീടുകളിലെത്തി മക്കളെയും സഹോദരിമാരെയും ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്യുമെന്നായിരുന്നു പ്രസ്താവന.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here