കൊച്ചി: (www.mediavisionnews.in) പൗരത്വ ഭേദഗതിക്കെതിരെ കൊച്ചിയില്‍ നടന്ന മുസ്ലീം സംഘടനകളുടെ സമരപ്രഖ്യാപനം മഹാ സമ്മേളനമായി. ഈ രാജ്യത്ത് ജനിച്ചിട്ടുണ്ടെങ്കില്‍ ഇവിടെ മരിക്കാനുമുള്ള സ്വാതന്ത്ര്യം രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കുമുണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സമര പ്രഖ്യാപന മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിം സമുദായത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാര്‍ മുഖ്യപ്രഭാഷണത്തിനിടെ അഭിപ്രായപ്പെട്ടു
അഞ്ച് ലക്ഷത്തോളം പേരാണ് മഹാറാലിയിലും തുടര്‍ന്ന് നടന്ന സമര പ്രഖ്യാപന സമ്മേളനത്തിലും പങ്കെടുത്തത്. പി.കെ. കുഞ്ഞാലിക്കുട്ടി, ബെന്നി ബഹനാന്, ടി.ജെ. വിനോദ്, മാത്യു കുഴല്നാടന്, ജസ്റ്റിസ് ഗോഡ്സെ പാട്ടീല്‍, സെബാസ്റ്റ്യന്‍ പോള്‍, വിവിധ മതസംഘടന നേതാക്കള്‍ തുടങ്ങിയവര്‍ സമര പ്രഖ്യാപന മഹാ സമ്മേളനത്തില്‍ പങ്കെടുത്തു.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക