കോഴിക്കോട്: (www.mediavisionnews.in) ആര്‍എസ്എസിന്റെ ഉള്ളിലിരിക്കുന്നത് നടപ്പാക്കാനല്ല കേരളത്തിലെ സര്‍ക്കാരെന്ന് മനസിലാക്കണമെന്നും പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് ഭരണഘടന സംരക്ഷണ മഹാറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനസംഖ്യാ റജിസ്റ്റര്‍ ചതിക്കുഴിയാണ്. ജനസംഖ്യാ റജിസ്റ്റര്‍ തയാറാക്കിയാലെ പൗരത്വ റജിസ്റ്റര്‍ തയാറാക്കാന്‍ കഴിയൂ. സെന്‍സസും ജനസംഖ്യറജിസ്റ്ററും തമ്മില്‍ വ്യത്യാസമുള്ളതുകൊണ്ടാണ് എന്‍.ആര്‍.സി കേരളത്തില്‍ നടപ്പാക്കില്ലെന്ന് പറഞ്ഞതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളം എല്ലാവിഭാഗം ജനങ്ങളുടെയും സുരക്ഷിത കോട്ടയാണെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു. മോഡി സര്‍ക്കാര്‍ ആര്‍എസ്എസ് നയം നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ അവര്‍ ഭരണഘടനാമൂല്യങ്ങളോട് താല്‍പര്യം കാണിക്കുന്നില്ല. ഭരണഘടനയെ തകര്‍ക്കാനുള്ള ശ്രമം പാര്‍ലമെന്റിനുള്ളില്‍ തന്നെ നടക്കുകയാണെന്നും അദ്ദേഹം ഓര്‍മ്മപെടുത്തി.
രാജ്യത്തെ ന്യൂനപക്ഷങ്ങളെ ആര്‍എസ്എസ് ആഭ്യന്തര ശത്രുക്കളെപ്പോലെയാണ് കാണുന്നത്. മുസ്ലീം വിഭാഗത്തെ പ്രത്യേക ലക്ഷ്യത്തോടെയാണ് ബിജെപി സര്‍ക്കാര്‍ കാണുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു. ജനസംഖ്യാ രജിസ്റ്റര്‍ വലിയ ചതിക്കുഴിയാണ്. പൗരത്വ രജിസ്റ്ററിന് മുന്നോടിയായാണ് ജനസംഖ്യാ രജിസ്റ്റര്‍ തയാറാക്കുന്നത്. ഇത് മുസ്ലീമിന്റെ മാത്രം പ്രശ്നമല്ലെന്നും മതനിരപേക്ഷതയുടെ പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക