(www.mediavisionnews.in) പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ പിന്തുണച്ച് നടി അനശ്വര രാജന്. ”വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ, പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക” എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ താരം കുറിച്ചിരിക്കുന്നത്. ‘ഉദാഹരണം സുജാത’, ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’, എന്നീ സിനിമകളിലൂടെ ശ്രദ്ധേയയാണ് അനശ്വര രാജന്.
പൗരത്വ ഭേദഗതി നിയമത്തെ വിമര്‍ശിച്ച് നിരവധി മലയാള ചലച്ചിത്ര താരങ്ങളാണ് ഇതിനോടകം രംഗത്തു വന്നിരിക്കുന്നത്. പാര്‍വതി തിരുവോത്ത്, ഇന്ദ്രജിത്ത് സുകുമാരന്‍, ലിജോ ജോസ് പല്ലിശേരി, പൃഥ്വിരാജ് സുകുമാരന്‍, ഗീതു മോഹന്‍ദാസ്, കുഞ്ചാക്കോ ബോബന്, ആഷിഖ് അബു, ടോവിനോ തോമസ്, റിമാ കല്ലിങ്കല്‍, ഷെയ്ന് നിഗം, ആന്റണി വര്‍ഗീസ്, ഷൈന്‍ ടോം ചാക്കോ, രജീഷ വിജയന്, അനൂപ് മേനോന്, സുരാജ് വെഞ്ഞാറമൂട്, ബിനീഷ് ബാസ്റ്റിന് തുടങ്ങിയ താരങ്ങളെല്ലാം ജാമിയ വിദ്യാര്‍ത്ഥികളുടെ സമരത്തെ പിന്തുണച്ച് രംഗത്തെത്തി.
ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബന്, സണ്ണി വെയ്ന്‍, അമല പോള്‍ എന്നിവര്‍ സമരപോരാളി ആയിഷ പൊലീസിന് നേരെ വിരല്‍ ചൂണ്ടി നില്ക്കുന്ന ചിത്രം പങ്കുവെച്ചാണ് ഐക്യദാര്‍ഢ്യം അറിയിച്ചത്.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക