വഴിയില്‍ തടഞ്ഞ് യു.പി പോലീസ്; അറസ്റ്റിലായവരുടെ വീടുകളില്‍ സ്‌കൂട്ടറിലെത്തി പ്രിയങ്ക – വീഡിയോ

0
226

ലഖ്‌നൗ: (www.mediavisionnews.in) കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ വദ്രയെ ഉത്തര്‍പ്രദേശ് പോലീസ് വഴിയില്‍ തടഞ്ഞു. മുന്‍ ഐപിഎസ് ഓഫീസര്‍ എസ്.ആര്‍.ദാരാപുരിയുടേയും മറ്റും കുടുംബത്തെ സന്ദര്‍ശിക്കുന്നതിന് വേണ്ടി പോകുന്നതിനിടെയാണ് യുപി പോലീസ് തടഞ്ഞത്. പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിനിടെ അറസ്റ്റിലായ എസ്.ആര്‍.ദാരാപുരി ജയിലിലാണുള്ളത്.

എന്തിനാണ് പോലീസ് തടഞ്ഞതെന്ന് അറിയില്ല. തടയാന്‍ ഒരു കാരണവുമില്ല. തന്നെ പോലീസ്  കൈയേറ്റം ചെയ്‌തെന്നും പ്രിയങ്ക പറഞ്ഞു. തുടര്‍ന്ന് അവര്‍ കാറില്‍ നിന്നിറങ്ങി പാര്‍ട്ടി പ്രവര്‍ത്തകന്റെ സ്‌കൂട്ടറില്‍ കയറിയാണ് ദരാപുരിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനായി എത്തിയത്. സ്‌കൂട്ടറില്‍ കയറി പോകുന്നതിനിടെയാണ് ഒരു പോലീസുകാരന്‍ കൈയേറ്റം ചെയ്‌തെന്നാണ് ആരോപണം.

ദാരാപുരിക്കൊപ്പം അറസ്റ്റിലായ അധ്യാപികയും ആക്ടിവിസ്റ്റുമായ സദാഫ് ജാഫറിന്റെ കുടുംബാംഗങ്ങളേയും പ്രിയങ്ക കണ്ടു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here