ന്യഡല്‍ഹി: (www.mediavisionnews.in) രാജ്യവ്യാപകമായി എന്‍.ആര്‍.സി നടപ്പാക്കുന്നതിനെ എതിര്‍ത്ത് എന്‍.ഡി.എയിലെ 13ല്‍ 10 ഘടകക്ഷികളും രംഗത്ത് വന്നതോടെ ബി.ജെ.പി വന്‍ പ്രതിസന്ധിയില്‍. വളരെ പെട്ടെന്ന് തന്നെ ദേശവ്യാപകമായി എന്‍.ആര്‍.സി നടപ്പിലാക്കണമെന്ന ബി.ജെ.പി ആഗ്രഹത്തെ എതിര്‍ക്കുന്നതാണ് ഘടകകക്ഷികളുടെ ഇപ്പോഴത്തെ നിലപാട്.
പാര്‍ലമെന്റില്‍ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ചതിന് ശേഷം നിരവധി ഘടകകക്ഷികളാണ് എതിര്‍പ്പുയര്‍ത്തിയത്. ചില ഘടകകക്ഷികള്‍ ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും രംഗത്തെത്തി. ആര്‍.പി.ഐ അതാവലെ, പി.എം.കെ, അപ്‌ന ദള്‍ എന്നീ പാര്‍ട്ടികള്‍ മാത്രമാണ് വിഷയത്തില്‍ എതിര്‍പ്പറിയിക്കാത്തത്. ജനതാദള്‍ യുണൈറ്റഡ് ബീഹാറില്‍ എന്‍.ആര്‍.സി നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. അകാലിദളും എല്‍.ജെ.പിയും സമാനനിലപാടാണ് സ്വീകരിച്ചത്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ബി.ജെ.പി ഘടകകക്ഷികളെല്ലാം എന്‍.ആര്‍.സിയെ എതിര്‍ക്കുന്നു. ബി.ജെ.പിയെ പലപ്പോഴും സഹായിക്കാറുള്ള ബി.ജെ.ഡിയും എന്‍.ആര്‍.സി വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. വൈ.എസ്.ആര്‍ കോണ്‍ഗ്രസും എന്‍.ആര്‍.സി നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക