മഞ്ചേശ്വരം: (www.mediavisionnews.in) സേവ് കോൻസ്റ്റിട്യൂഷൻ സേവ് ഇന്ത്യ എന്ന പ്രമേയത്തിൽ മഞ്ചേശ്വരം പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി പൗരത്വ ഭേദഗതി, എൻആർസി വിരുദ്ധ പ്രതിഷേധ ബഹുജനറാലിയും പൊതുയോഗവും സംഘടിപ്പിച്ചു.
യോഗം മഞ്ചേശ്വരം എംഎൽഎ എം.സി ഖമറുദ്ദീൻ ഉൽഘാടനം ചെയ്തു. റഹ്മത്തുള്ള സാഹിബ് അധ്യക്ഷത വഹിച്ചു. കായിഞ്ഞി ഹാജി സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് നേതാവ് സൈഫുള്ള തങ്ങൾ മുഖ്യ പ്രഭാഷണം നടത്തി. കെ.എം അബ്ദുൽ ഖാദർ, പി.എച്ച് അബ്ദുൽ ഹമീദ്, അസീസ് ഹാജി, അബ്ദുല്ല കജ, മൊയ്ദീൻ പ്രിയ, യു.എ ഖാദർ, എം.എ ഖാലിദ്, സിദ്ദിഖ് മഞ്ചേശ്വരം, നാസിർ ഇടിയ, മുസ്തഫ ഉദ്യാവർ, ഫാറൂഖ് ചെക്ക്പോസ്റ്റ്, മജീദ് മച്ചംപാടി, സിദ്ദീഖ് കജ, ഹർഷാദ് വോർകടി, ഇബ്രാഹിം മദീന, ഒം കൃഷ്ണ, അഷ്റഫ് ബംഗര മഞ്ചേശ്വരം, ഹനീഫ് കുച്ചിക്കാട്, അബ്ദുല്ല ഗുഡ്ഡഗേരി, ഇർഷാദ് ചെക്ക്പോസ്റ്റ്, ഫാറൂഖ് ഹൊസബെട്ടു, എന്നിവർ റാലിക്ക് നേത്രത്വം നൽകി.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക