പൗരത്വ ഭേദഗതി നിയമം പിൻവലിക്കുമെന്ന് പ്രതീക്ഷ: സംയുക്ത പ്രതിഷേധത്തിൽ കാന്തപുരം

0
206

തിരുവനന്തപുരം: (www.mediavisionnews.in) ഭരണഘടനാ വിരുദ്ധമായതിനാൽ പൗരത്വ ഭേദഗതി നിയമം പിൻവലിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് കാന്തപുരം. അക്രമമല്ല ഒന്നിനും പരിഹാരമല്ല . അതുകൊണ്ടാണ് സംയുക്ത പ്രതിഷേധത്തിൽ അണി ചേര്‍ന്നതെന്നും കാന്തപുരം പറഞ്ഞു. രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ ഒത്തു ചേര്‍ന്നത് ഇന്ത്യയുടെ സംരക്ഷണത്തിന് വേണ്ടിയാണ്. അതല്ലാതെ ഏതെങ്കിലും ഒരു വിഭാഗത്തിന്‍റെ മാത്രം സംരക്ഷണത്തിന് വേണ്ടിയല്ല. അത് വിജയിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും കാന്തപുരം വിശദീകരിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് എതിരെ ജാമിയ മിലിയയിൽ അടക്കം സമാനതകളില്ലാത്ത അക്രമമാണ് നടക്കുന്നത്. അക്രമം ഒന്നിനും പ്രതിവിധിയല്ല. അതുകൊണ്ടാണ് ഹര്‍ത്താലിനെ പോലും പിന്തുണക്കാതിരുന്നതെന്നും കാന്തപുരം പറഞ്ഞു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here