പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച ടി സിദ്ധിഖും 57 പേരും ജയില്‍ മോചിതരായില്ല; പൊലീസ് നടപടി വിവാദത്തില്‍

0
172

കോഴിക്കോട്: (www.mediavisionnews.in) പൗരത്വ ബില്ലിനെതിരെയുള്ള സമരത്തില്‍ പങ്കെടുത്ത കോഴിക്കോട് ഡി.സി.സി പ്രസിഡണ്ട് ടി സിദ്ധിഖ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ ജയിലിലടച്ചത് വിവാദത്തില്‍. കോണ്‍ഗ്രസ് നേതാക്കളെ കൂട്ടമായി അറസ്റ്റു ചെയ്തതിലൂടെ പിണറായി വിജയന്‍ മോദി ഭക്തി കാണിച്ചിരിക്കയാണെന്ന വിമര്‍ശനവുമായി കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തി. പൗരത്വ ബില്ലിനെതിരായ കോണ്‍ഗ്രസ് സമരം ദുര്‍ബലമാക്കാനുള്ള സര്‍ക്കാര്‍ നീക്കമാണെന്ന ആരോപണവുമായി യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തി.

പൗരത്വ ബില്ലിനെതിരെ കോണ്‍ഗ്രസ് നടത്തിയ കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധത്തിനിടെയുണ്ടായ സംഘര്‍ഷത്തിലാണ് ഡി.സി.സി പ്രസിഡന്റ് ടി സിദ്ധിഖ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ അറസ്റ്റിലായത്. കെ.പി.സി.സി സെക്രട്ടറി പ്രവീണ്‍കുമാര്‍, നിര്‍വാഹക സമിതി അംഗം പി നിയാസ്, മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വിദ്യാബാലകൃഷ്ണന്‍ തുടങ്ങി 57പേര്‍ രണ്ടു ദിവസമായി കോഴിക്കോട് ജയിലിലാണ്.

പൊതുമുതല്‍ നശിപ്പിക്കല്‍, പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുള്‍പ്പെടുത്തിയാണ് കേസ്. പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ നടത്തിയ സമരത്തില്‍ കോണ്‍ഗ്രസ് നേതാക്കളെ കൂട്ടമായി ജയിലിലടച്ചതിനെതിരെ കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തി.

‘ യോഗി ആദിത്യ നാഥിനും ബി.എസ് യെദ്യൂരപ്പക്കും പിണറായി വിജയനുമെല്ലാം പ്രതിഷേധക്കാരോട് ഒരേ നിലപാടാണെന്ന് അറസ്റ്റോടെ വ്യക്തമായി. സി.പി.എം പൗത്വബില്ലിനെതിരെ നടത്തുന്ന സമരത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്നതാണ് അറസ്റ്റ്.’ -മുല്ലപ്പള്ളി പറഞ്ഞു.

പൗരത്വ നിയമത്തിനെതിരെയുള്ള കോണ്‍ഗ്രസ് സമരത്തെ ദുര്‍ബലപ്പെടുത്താനാണ് പൊലീസ് നീക്കമെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.

‘ ജില്ലയില്‍ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരാണ് അറസ്റ്റിലായവര്‍. ഇതിലൂടെ പൗരത്വ നിയമ ഭേദഗതിക്കെതിരായ കോണ്‍ഗ്രസ് സമരത്തെ തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമം. സര്‍ക്കാറിന് കൂടി യോജിപ്പുള്ള വിഷയത്തിലാണ് സമരം നടത്തിയത്. സമര സ്ഥലത്ത് ഒരു അക്രമവുമുണ്ടായിട്ടില്ല. ജനബാഹുല്യം കാരണം പോസ്റ്റ് ഓഫീസിന്റെ ഗേറ്റ് തള്ളിത്തുറന്നിരുന്നു. പൊലീസ് ജീപ്പിന്റെ കണ്ണാടിയും തകര്‍ന്നു. ഒരു പൊലീസുകാരന് കൈക്ക് പരിക്കുമുണ്ട്. ആകെ 15000 രൂപയുടെ നഷ്ടമേ ഉണ്ടായിട്ടുള്ളൂവെന്നാണ് പൊലീസ് തന്നെ റിപ്പോര്‍ട്ട് നല്‍കിയത്. ഇതിനാണ് 57 പേരെ അറസ്റ്റ് ചെയ്ത് ജലിയിലടച്ചിരിക്കുന്നത്.’- യൂത്ത് കോൺഗ്രസ് നേതാവ് നൗഷിര്‍ പറഞ്ഞു.

കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഹെഡ് പോസ്റ്റ് ഓഫീസിന് 15000 രൂപ നാശ നഷ്ടമുണ്ടായാതായും പൊലീസ് വാഹനത്തിന്റെ ചില്ല് തകര്‍ന്നുവെന്നുമാണ് പൊലീസ് റിപ്പോര്‍ട്ട്. ഇത്തമരൊരു കുറ്റത്തിന് 57 പേരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റു ചെയ്തതാണ് ചോദ്യം ചെയ്യപ്പെടുന്നത്.

സിദ്ദീഖ് ഉള്‍പ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടിതി നാളത്തേക്ക് മാറ്റി. അതേസമയം അറസ്റ്റില്‍ പ്രതിഷേധിച്ച് ഇന്നലെ നടന്ന കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ സ്ഥലം എം.പി ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കളൊന്നും

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here