കൊല്‍ക്കത്ത: (www.mediavisionnews.in) പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തില്‍ റെയില്‍വേക്ക് 80 കോടി രൂപയുടെ നാശനഷ്ടം സംഭവിച്ചതായി റെയില്‍വേ. തീവെയ്പ്പിലും അക്രമത്തിലും ഏര്‍പ്പെട്ടവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞു.
പൊതുസ്വത്ത് നശിപ്പിച്ചെന്നാരോപിച്ച് പ്രതിഷേധക്കാരില്‍ നിന്ന് നഷ്ടപരിഹാരമാവശ്യപ്പെട്ട് യു.പി സര്‍ക്കാര്‍ സമാനമായ നോട്ടീസ് അയച്ചതിന് തൊട്ടുപിന്നാലെയാണ് റെയില്‍വേയുടെ പ്രസ്താവന.
”സി.എ.എ വിരുദ്ധ പ്രതിഷേധത്തിനിടെ 80 കോടി രൂപയുടെ റെയില്‍വേ വസ്തുവകകള്‍ക്ക് നാശനഷ്ടമുണ്ടായിട്ടുണ്ട്. ഇതില്‍ 70 കോടി രൂപയുടെ ഈസിറ്റേണ്‍ റെയില്‍വേയ്ക്ക് നാശനഷ്ടമുണ്ടായി. നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേയ്ക്ക് 10 കോടി രൂപയുടെ നാശനഷ്ടമുണ്ടായി, ”റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വിനോദ് കുമാര്‍ യാദവ് പി.ടി.ഐ.യോട് പറഞ്ഞു.
”പാനലുകള്‍ക്ക് തീയിട്ടു, സിഗ്‌നലിംഗ് സംവിധാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. തീവെയ്പ്പിലും അക്രമത്തിലും ഏര്‍പ്പെട്ടവരില്‍ നിന്ന് ഇത് വീണ്ടെടുക്കും. എന്നിരുന്നാലും ഇത് പ്രാഥമിക കണക്കാണ്, അന്തിമ വിശകലനത്തിനുശേഷം ഈ കണക്ക് ഉയരാന്‍ സാധ്യതയുണ്ട്,’ യാദവ് പറഞ്ഞു. കുറ്റവാളികളെ കണ്ടെത്താന്‍ ആര്‍.പി.എഫ് (റെയില്‍വേ പോലീസ് ഫോഴ്‌സ്) സംസ്ഥാന സര്‍ക്കാരുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കും .തിരിച്ചറിഞ്ഞാല്‍ നാശനഷ്ടങ്ങള്‍ നിക്കത്താനുള്ള നടപടികള്‍ സ്വീകരിക്കും” അദ്ദേഹം പറഞ്ഞു.
പൊതുമുതല്‍ നശിപ്പിച്ചന്നാരോപിച്ച് പ്രതിഷേധത്തില്‍ പങ്കെടുത്ത 28 പേരോട് 25 ലക്ഷം രൂപ അടയ്ക്കണനെന്ന് ആവശ്യപ്പെട്ട് ആദിത്യ നാഥ്‌സര്‍ക്കര്‍ നോട്ടീസ് അയച്ചിരുന്നു.
പൗരത്വഭേഗഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവരോടുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ കടുത്ത നടപടികളെ ന്യായീകരിച്ച് ആദിത്യനാഥ് രംഗത്തെത്തിയിരുന്നു. നടപടികള്‍ എല്ലാ പ്രതിഷേധക്കാരെയും നടുക്കിയെന്നും നിശബ്ദരാക്കിയെന്നും ആദിത്യനാഥ് ട്വീറ്റ് ചെയ്തിരുന്നു.
‘എല്ലാ കലാപകാരികളും നടുങ്ങിയിരിക്കുകയാണ്. എല്ലാ പ്രശ്നക്കാരും നടുങ്ങിയിരിക്കുകയാണ്. യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ കര്‍ശന നടപടികള്‍ കണ്ടതോടെ എല്ലാവരും നിശബ്ദരായി. പൊതുമുതല്‍ നശിപ്പിക്കുന്ന എല്ലാവരും പിഴയൊടുക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അക്രമകാരിയായ ഓരോ പ്രതിഷേധക്കാരും ഇനി കരയും, കാരണം ഉത്തര്‍പ്രദേശില്‍ ഒരു യോഗി സര്‍ക്കാരുണ്ട്.’ എന്നായിരുന്നുയോഗി ആദിത്യനാഥിന്റെ ട്വീറ്റ്.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക