തിരുവനന്തപുരം: (www.mediavisionnews.in) ജനുവരി ഒന്നുമുതല്‍ നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതോ സൂക്ഷിക്കുന്നതോ കൊണ്ടുപോവുന്നതോ വില്‍ക്കുന്നതോ കുറ്റകരമാണ്. പതിനായിരം രൂപ മുതലാണ് പിഴത്തുക.
നിയമം ലംഘിക്കുന്ന പ്ലാസ്റ്റിക് നിർമാതാക്കൾക്കും മൊത്തവിതരണക്കാർക്കും ചെറുകിട വിൽപനക്കാർക്കും 10,000 രൂപ പിഴ; രണ്ടാമതും ലംഘിച്ചാൽ 25,000 രൂപ. തുടർന്നും ലംഘിച്ചാൽ 50,000 രൂപ പിഴ. സ്ഥാപനങ്ങളുടെ പ്രവർത്തനാനുമതി റദ്ദാക്കുകയും ചെയ്യും. കലക്ടർ, സബ്ഡിവിഷനൽ മജിസ്ട്രേട്ട്, മലിനീകരണ നിയന്ത്രണ ബോർഡ് നിയോഗിച്ച ഉദ്യോഗസ്ഥർ, തദ്ദേശസ്ഥാപന സെക്രട്ടറി, പരിസ്ഥിതി നിയമ പ്രകാരം കേന്ദ്രസർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥർ എന്നിവർക്കു നടപടിയെടുക്കാം.
വിൽക്കുന്ന പ്ലാസ്റ്റിക് കുപ്പികളും കവറുകളും ഉപയോക്താക്കളിൽ നിന്നു തിരികെ വാങ്ങി പണം നൽകാൻ ബവ്കോ, കേരഫെഡ്, മിൽമ, ജല അതോറിറ്റി എന്നീ സ്ഥാപനങ്ങൾ ബാധ്യസ്ഥമാണ്. കവറുകളും കുപ്പികളും ഇവർ തിരിച്ചെടുക്കണമെന്നാണ് വ്യവസ്ഥ.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.