ഡിലീറ്റ് മെസേജസ്; ഓരോ അപ്‌ഡേറ്റിലും മികച്ച ഫീച്ചറുമായി വാട്ട്സ്ആപ്പ്

0
315

ന്യൂയോര്‍ക്ക്(www.mediavisionnews.in) :  വാട്ട്സ്ആപ്പ് അതിന്റെ ഓരോ അപ്‌ഡേറ്റിലും മികച്ച ഫീച്ചറുകളാണ് ഉള്‍പ്പെടുത്തുന്നത്. ഇപ്പോഴിതാ ഡിലീറ്റ് മെസേജസ് എന്ന ഫീച്ചറാണ് ആന്‍ഡ്രോയിഡ് നായുള്ള വാട്ട്സ്ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റ പതിപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

ഗ്രൂപ്പുകള്‍ക്ക് സാധാരണയായി ചിത്രങ്ങളും വീഡിയോകളും ഉള്‍പ്പെടെയുള്ള നൂറുകണക്കിന് മെസേജുകളാണ് ദിവസവും ലഭിക്കുന്നത്. നിശ്ചിത സമയത്തിന് ശേഷം പഴയ മെസേജുകള്‍ സ്വയം ഇല്ലാതാക്കാനുള്ള ഫീച്ചര്‍ ഫോണുകളുടെ ഇന്റേണല്‍ സ്റ്റോറേജില്‍ അനാവശ്യ മീഡിയ ഫയലുകള്‍ സൂക്ഷിക്കുന്നതില്‍ നിന്ന് ഫോണ്‍ സംരക്ഷിക്കും. ഗ്രൂപ്പ് അഡ്മിനുകള്‍ക്ക് മാത്രമേ ഈ ഡിലീറ്റ് മെസേജ് ഫീച്ചര്‍ ആക്ടിവാക്കാനോ ഡീ ആക്ടിവേറ്റ് ചെയ്യാനോ സാധിക്കുകയുള്ളു.

ഡിലീറ്റ് മെസേജ് എന്ന ഫീച്ചര്‍ ഇതാദ്യമായല്ല, ഇതിന് മുമ്പ് ഈ വര്‍ഷം ഒക്ടോബറില്‍ ഡിയപ്പിയറിങ് മെസേജസ് എന്ന പേരില്‍ ഇതേ പോലൊരു ഫീച്ചറിനായി വാട്ട്സ്ആപ്പ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

പേഴ്‌സണല്‍ ചാറ്റുകള്‍ക്ക് ഈ സവിശേഷത ലഭ്യമാക്കുമോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഈ സവിശേഷത എല്ലാ ഉപയോക്താക്കള്‍ക്കുമായി എപ്പോള്‍ ലഭ്യമാക്കുമെന്ന കാര്യവും കമ്പനി സ്ഥിരീകരിച്ചിട്ടില്ല. ബീറ്റ വേര്‍ഷനിലെ വിജയകരമായ പരിശോധനയ്ക്ക് ശേഷം ഉപയോക്താക്കള്‍ക്കെല്ലാമായി ഫീച്ചര്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here