ബാംഗ്ലൂര്‍: (www.mediavisionnews.in) കര്‍ണാടക നിയമസഭയിലെ 15 മണ്ഡലങ്ങളിലേക്കു വ്യാഴാഴ്ച നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 9 മുതല്‍ 12 വരെ സീറ്റുകള്‍ കിട്ടുമെന്ന് സി. വോട്ടര്‍ എക്സിറ്റ് പോള്‍. കോണ്‍ഗ്രസിന് മൂന്നുമുതല്‍ ആറുവരെയും ജെ.ഡി.എസിന് പരമാവധി ഒരു സീറ്റുമെന്നാണ് പ്രവചനം. പബ്ലിക് ടി.വി. നടത്തിയ എക്സിറ്റ് പോളില്‍ ബി.ജെ.പിക്ക് എട്ടുമുതല്‍ പത്തുവരെ സീറ്റുകള്‍ കിട്ടുമെന്നാണ് പ്രവചനം.
ഭരണം നിലനിര്‍ത്താന്‍ 6 സീറ്റ് ആണ് ബി.ജെ.പിക്കു വേണ്ടത്. പബ്ലിക് ടിവി 8 മുതൽ 10 വരെ സീറ്റ് ബി.ജെ.പിക്കും 3 മുതൽ 5 വരെ സീറ്റ് കോണ്‍ഗ്രസിനും ഒന്നോ രണ്ടോ സീറ്റ് ദളിനും പ്രവചിക്കുന്നു. സ്വതന്ത്രന് ഒരു സീറ്റ് നേടാനും സാധ്യതയുണ്ട്. ബിജെപി വിമതനായി മത്സരിക്കുന്ന ശരത് ബച്ചെഗൗഡ വിജയിച്ചേക്കുമെന്ന് 4 എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നു. ഇദ്ദേഹത്തെ ജനതാദളും പിന്തുണയ്ക്കുന്നു. ഉപതിരഞ്ഞെടുപ്പില്‍ 66.25 % വോട്ടുകളാണ് രേഖപ്പെടുത്തിയത്. 2018 മേയില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ 72.13 ആയിരുന്നു പോളിങ് ശതമാനം.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക