ഒരു തടങ്കല്‍ പാളയവും കേരളത്തിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി; പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യയിൽ ആദ്യമായി പ്രമേയം പാസാക്കി കേരള നിയമസഭ

0
212

തിരുവനന്തപുരം: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കി. നിയമം ഭരണഘടനയുടെ അടിസ്ഥാന ഘടനയുമായി പൊരുത്തപ്പെടുന്നതല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സെൻസസ് നടപടികളിൽ നിന്ന് സർക്കാർ പിൻമാറണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സങ്കുചിത രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ് ഭരണ പ്രതിപക്ഷം നിയമത്തെ എതിർക്കുന്നതെന്ന് പറഞ്ഞ ബി.ജെ.പി എം.എൽ.എ ഒ.രാജഗോപാൽ പ്രമേയത്തെ എതിർത്തു.

പ്രത്യേക വിഭാഗത്തെ ലക്ഷ്യം വച്ചുള്ള പൗരത്വ ഭേദഗതി നിയമം ആർ.എസ്. എസ് അജണ്ടയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മതനിരപേക്ഷത തകർക്കുന്ന നിയമം റദ്ദാക്കണം. ഭരണഘടനയിൽ പറയുന്ന മൗലികാവകാശമായ സമത്വത്തിന്റെ ലംഘനമാണ് നിയമമെന്ന് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിൽ വ്യക്തമാക്കുന്നുണ്ട്.

ഭൂരിപക്ഷം ഉപയോഗിച്ച് എന്തും ചെയ്യമെന്നാണ് കേന്ദ്ര സർക്കാർ വിചാരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. നിയമത്തെ പിന്തുണച്ച ഗവർണർക്കെതിരെയും കടുത്ത വിമർശനങ്ങൾ ഉന്നയിച്ചു. പൗരത്വ നിയമത്തെ തെറ്റായി വ്യഖ്യാനിക്കുന്നുവെന്ന് പറഞ്ഞ രാജഗോപാൽ പ്രമേയത്തെ എതിർത്തു. സഭയുടെ അന്തസ് ഉയർത്തിയ പ്രമേയമാണ് പാസാക്കിയതെന്ന് സ്പീക്കർ പറഞ്ഞു. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിൻമേലുള്ള ചർച്ചയിൽ 19 പേർ പങ്കെടുത്തു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here