ഉപ്പള നയാബസാറില്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണാഭരണങ്ങളും പണവും കവര്‍ന്നു

0
209

ഉപ്പള (www.mediavisionnews.in) :നയാബസാര്‍ അമ്പാറില്‍ പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് മൂന്ന് പവന്‍ സ്വര്‍ണ്ണാഭരണവും 18,000 രൂപയും കവര്‍ന്നു.അമ്പാറിലെ മൂസയുടെ വീട്ടിലാണ് കവര്‍ച്ച. മൂസക്ക് അസുഖമായതിനാല്‍ വീട്ടുകാര്‍ ആറിന് വീട് പൂട്ടി തൊക്കോട്ടെ സ്വകാര്യ ആസ്പത്രിയിലേക്ക് കൊണ്ടുപോയതായിരുന്നു. ഇന്നലെ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടത്.

വീട്ടിലെ ഒമ്പത് അലമാരകള്‍ കുത്തിത്തുറന്ന നിലയിലാണ്. അലമാരയില്‍ സൂക്ഷിച്ച രണ്ടുപവന്‍ സ്വര്‍ണ്ണകമ്മലും ഒരു പവന്‍ മാലയും പണവുമാണ് നഷ്ടപ്പെട്ടത്. വീട്ടുപറമ്പിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ചാണ് അലമാരകള്‍ തകര്‍ത്തതെന്ന് കരുതുന്നു. കത്തി വീട്ടിനകത്ത് കണ്ടെത്തി.

വിവരമറിഞ്ഞ് കുമ്പള പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വീട്ടില്‍ നിന്ന് മണം പിടിച്ച പൊലീസ് നായ 50 മീറ്റര്‍ വരെ ഓടി. ഉച്ചയോടെ വിരലടയാള വിദഗ്ധര്‍ എത്തും. മൂസയുടെ മരുമകന്‍ ഹനീഫ നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here