ഉത്തര്‍പ്രദേശ് (www.mediavisionnews.in) : ഉത്തര്‍പ്രദേശില്‍ പത്തൊന്‍പത് വയസ്സുള്ള ഊമയും ബധിരയുമായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
സഞ്ജയ് ഗൗതം എന്നയാളാണ് പ്രതി എന്ന് തിരിച്ചറിഞ്ഞതായി പൊലീസ് വ്യക്തമാക്കി. വീട്ടുകാര്‍ ഭക്ഷണം കഴിക്കുന്ന സമയത്ത് പെണ്‍കുട്ടിയെ വിളിച്ചിറക്കി ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടെത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിന് ശേഷം ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറയുന്നു.
പെണ്‍കുട്ടിയെ കാണാതായ വിവരം മനസ്സിലാക്കിയ മാതാപിതാക്കള്‍ മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ബലാത്സംഗം ചെയ്യപ്പെട്ട നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് വ്യക്തമാക്കി.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക