ഇടവകയില്‍ ക്രിസ്മസ് ഗാനം പാടാന്‍ എത്തിയത് മുസ്‌ലിം വേഷം ധരിച്ച്; പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച് കോഴഞ്ചേരിയിലെ യുവജനസഖ്യം

0
200

പത്തനംതിട്ട (www.mediavisionnews.in): ഇടവകയില്‍ ക്രിസ്മസ് ഗാനം പാടാന്‍ യുവജനസഖ്യം എത്തിയത് മുസ്‌ലിം വേഷത്തില്‍. കോഴഞ്ചേരി സെന്റ് തോമസ് മാര്‍ത്തോമാ ഇടവകയിലെ ഗാനശുശ്രൂഷ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

മുസ്‌ലിം ജനവിഭാഗത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് യുവജനസംഘം ഗാനമാലപിക്കാന്‍ മുസ്‌ലിം വേഷത്തിലെത്തിയത്. സി.എ.എയും എന്‍.ആര്‍.സിയും തള്ളുക എന്നെഴുതിയാണ് ആളുകള്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്നത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമൊട്ടാകെ പ്രതിഷേധങ്ങള്‍ നടക്കുകയാണ്. കേരളത്തിലെ വിവാഹാഘോഷങ്ങളില്‍ വധൂവരന്‍മാരും എന്‍.ആര്‍.സിക്കെതിരെ രംഗത്തു വന്നിരുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞ ദിവസം കൊച്ചിയില്‍ വിവിധ മേഖലകളില്‍ നിന്നുള്ളവരുടെ പ്രതിഷേധമാര്‍ച്ചും നടന്നു. നിരവധി ചലച്ചിത്രതാരങ്ങളും, സാമൂഹ്യപ്രവര്‍ത്തകരും പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here