ഇ സിഗരറ്റ് നിരോധിച്ചുള്ള ബില്‍ പാര്‍ലമെന്റ് പാസാക്കി

0
215

ന്യൂഡല്‍ഹി: (www.mediavisionnews.in) രാജ്യത്തിന് ഇ സിഗരറ്റ് നിരോധിച്ചുകൊണ്ടുള്ള ബില്‍ പാര്‍ലമെന്റ് പാസാക്കി. ഇ സിഗരറ്റിന്റെ നിര്‍മാണം, ഉത്പാദനം, ഇറക്കുമതി, കയറ്റുമതി, കടത്ത്, വില്‍പന, വിതരണം, സൂക്ഷിക്കല്‍, പരസ്യം ചെയ്യല്‍ തുടങ്ങിയവ നിരോധിക്കുന്നതാണ് ബില്‍. ഇ ഹുക്കയും ബില്ലിന്റെ പരിധിയില്‍ വരും. നേരത്തെ ബില്‍ ലോക്‌സഭ പാസാക്കിയിരുന്നു. അതോടൊപ്പം ഇന്നലെ രാജ്യസഭയും ബില്‍ പാസാക്കി. ശബ്ദവോട്ടോടെയാണ് ബില്‍ രാജ്യസഭ പാസ്സാക്കിയത്. നിരോധനം നേരത്തെ ഓര്‍ഡിനന്‍സ് വഴി സര്‍ക്കാര്‍ നടപ്പാക്കിയിരുന്നു.

കോര്‍പറേറ്റുകള്‍ക്ക് നികുതി ഇളവു നല്‍കുന്ന വിവാദ ടാക്‌സേഷന്‍ നിയമഭേദഗതി ബില്ല് ലോക്‌സഭ പാസാക്കി. കേന്ദ്രധനകാര്യ മന്ത്രിയാണ് ബില്‍ അവതരിപ്പിച്ചത്. 1961ലെ ഇകംടാക്‌സ് ആക്ട്, 2019ലെ ഫിനാന്‍സ് ആക്ട് എന്നിവ ഭേദഗതി ചെയ്താണ് ബില്‍ കൊണ്ടുവന്നത്. ബില്‍ നേരത്തെ ഓര്‍ഡിന്‍സ് പുറത്തിറക്കി നടപ്പാക്കിയിരുന്നു. ബില്ലിനെ പ്രതിപക്ഷപ്പാര്‍ട്ടികള്‍ ശക്തമായി എതിര്‍ത്തു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here