കരിപ്പൂർ: (www.mediavisionnews.in) ക്രിസ്മസ് ദിനത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽനിന്നായി 35.5 ലക്ഷം രൂപ വിലവരുന്ന 955 ഗ്രാം സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടി.
ദുബായിൽനിന്ന് എത്തിയ ഐ എക്സ് 344 എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ വന്നിറങ്ങിയ കാസർകോട് സ്വദേശി അഹമ്മദ് അമീൻ (32) ചെക്കിങ് ലഗേജിൽ കൊണ്ടുവന്ന എമർജൻസി ലൈറ്റിൽനിന്ന് 175 ഗ്രാം തൂക്കംവരുന്ന സ്വർണ തകിടുകളും എയർ കസ്റ്റംസ് പിടിച്ചെടുത്തു.
എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐ എക്സ് 350 മസ്കത്ത് -–- കോഴിക്കോട് വിമാനത്തിൽ എത്തിയ കോഴിക്കോട് സ്വദേശി സിറാജിൽനിന്ന് 937 ഗ്രാം സ്വർണമിശ്രിതം കണ്ടെത്തി. ഇതിൽനിന്ന് 780 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു. യാത്രക്കാരനെ അറസ്റ്റുചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ