ന്യൂഡല്‍ഹി: (www.mediavisionnews.in) ചെങ്കോട്ടയിലെ നിരോധനാജ്ഞ ലംഘിച്ച യോഗേന്ദ്ര യാദവ്, സീതാറാം യെച്ചൂരി, ഡി രാജ അടക്കം പ്രമുഖ നേതാക്കളെയെല്ലാം അറസ്റ്റ് ചെയ്ത് നീക്കി. പൗരത്വ ബില്ലിനെതിരെ പ്രതിഷേധം നടത്തിയ ജാമിയ മിലിയ വിദ്യാര്‍ഥികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡല്‍ഹി പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
അതേസമയം ചെങ്കോട്ടയിലേക്ക് പ്രതിഷേധം നടത്തിയ നൂറിലേറെ വിദ്യാര്‍ഥികളെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നിരോധനാജ്ഞ അവഗണിച്ച് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് നേരത്തെ വിദ്യാര്‍ഥികള്‍ പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല മുദ്രാവാക്യം വിളിയും കൂട്ടം ചേര്‍ന്നുള്ള പ്രതിഷേധങ്ങളും പൊലീസ് നിരോധിച്ചിരുന്നു. ഇത് തയ്യാറാകാത്ത സാഹചര്യത്തിലാണ് നേതാക്കളടക്കം വിദ്യാര്‍ത്ഥികളേയും പൊലീസ് അറസ്റ്റ് ചെയ്തത്.
ഡല്‍ഹിയിലെ 14 മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ടുണ്ട്. ജാമിയ മിലിയ യൂണിവേഴ്സിറ്റി, ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി, സെന്‍ട്രല്‍ യൂണിവേഴ്സിറ്റി എന്നിവയ്ക്ക് സമീപമുള്ള മെട്രോ സ്റ്റേഷനുകളാണ് അടച്ചത്. പ്രതിഷേധക്കാരെ തടയാന്‍ പൊലീസ് വാഹന പരിശോധന കര്‍ശനമാക്കിയതോടെ ഡല്‍ഹിയില്‍ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.