സി.എം.അബ്ദുല്ല മൗലവിയുടെ കൊലപാതകം കർണ്ണാടകയിലെ ഉന്നതരുടെ ഇടപെടൽ അന്വേഷണ വിധേയമാക്കണം. -ജനകീയ നീതി വേദി

0
209

കാസർകോട് (www.mediavisionnews.in) : ഏറെ ദുരൂഹമായ സാഹചര്യത്തിൽ കൊല ചെയ്യപ്പെട്ട ഖാസി സി.എം.അബ്ദുല്ല മൗലവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ബാഗ്ലൂർ, മാഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളികളായ സമ്പന്നരുടെയും മുൻ കേന്ദ്ര മന്ത്രിമാരുടെയും, എം.എൽ.എ.മാരുടെയും ഇടപാടിനെ കുറിച്ചും, ഇടപെടലിനെ കുറിച്ചും, മുൻ കാല പ്രാബല്യത്തോടെ പുതുതായി വരുന്ന സി.ബി.ഐ.സംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ജില്ലാ ജനകീയ നീതി വേദി ലോക മനുഷ്യാവകാശ ദിനമായ ഡിസംബർ 10 ന് മേൽപറമ്പിൽ സി.എം.ഉസ്താദിന്റെ കൊലപാതകത്തിന്റെ നാൾവഴികൾ എന്ന പേരിൽ പൊതുയോഗം സംഘടിപ്പിക്കുന്നു.

കഴിഞ്ഞ പത്ത് വർഷമായി അന്വേഷണ സംഘങ്ങൾ ഒഴിവാക്കി പോയ സംഭവങ്ങളുെടെ നേർകാഴ്ചകൾ പൊതു സമൂഹത്തിന് മുന്നിൽ സംവദിക്കുമെന്നും, ഹൈക്കോടതി അഭിഭാഷകരടക്കമുള്ള പ്രമുഖ സാമൂഹ്യ സംസ്കാരിക രംഗത്തെ പ്രമുഖർ യോഗത്തിൽ പങ്കെടുക്കുമെന്നും ജനകീയ നീതി വേദി ജില്ലാ പ്രസിഡണ്ട് സൈഫുദ്ദീൻ കെ. മക്കോട് അറിയിച്ചു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here