സര്‍വകക്ഷിയോഗം കഴിഞ്ഞു; പൗരത്വ നിയമത്തിനെതിരെ യോജിച്ച പ്രതിഷേധത്തിന് രൂപം നല്‍കും

0
217

തിരുവനന്തപുരം (www.mediavisionnews.in) : പൗരത്വ നിയമത്തിനോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം അവസാനിച്ചു. പൗരത്വ നിയമത്തിമനെതിരെ പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്യുന്ന നടപടിയെ ചോദ്യം ചെയ്ത് സര്‍വകക്ഷി സംഘം രാഷ്ട്രപതിയെ കാണണമെന്ന് യോഗത്തില് ആവശ്യമുയര്‍ന്നു.

ഭാവി പരിപാടികള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയനേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും സര്‍വകക്ഷിയോഗം ചുമതലപ്പെടുത്തി.

അതേസമയം പൗരത്വ നിയമത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക നിയമസഭാ സമ്മേളനം ചേരണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പൗരത്വ നിയമത്തിനെതിരെ സംസ്ഥാനത്ത് പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്ത നടപടിയില്‍ പ്രതിപക്ഷം എതിര്‍പ്പ് രേഖപ്പെടുത്തി.

നേരത്തെ സര്‍വകക്ഷി യോഗം ബി.ജെ.പി ബഹിഷ്‌കരിച്ചിരുന്നു. തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ ചേര്‍ന്ന യോഗത്തില്‍ നിന്നാണ് ബി.ജെ.പി നേതാക്കളായ പദ്മകുമാറും എം.എസ് കുമാറും പ്രതിഷേധിച്ചിറങ്ങിയത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here