തിരുവനന്തപുരം(www.mediavisionnews.in) :വിന്‍ഡീസിനെതിരെ ടി20 പരമ്പരയില്‍ മലയാളി താരം സഞ്ജു സാംസണെ പരിഗണിയ്ക്കുന്നത് ഓപ്പണിംഗ് സ്ഥാനത്തേയ്‌ക്കെന്ന് സ്ഥിരീകരണം. തിരുവനന്തപുരം കാര്യവട്ടം ടി 20യില്‍ സഞ്ജുവിനെ ഓപ്പണറായി പരിഗണിക്കുമെന്ന് ബിസിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോര്‍ജ് സ്ഥിരീകരിച്ചു.
അടുത്ത സീസണില്‍ കാര്യവട്ടത്ത് ഏകദിന മത്സരം നടക്കാന്‍ സാധ്യതയുണ്ടെന്നും ജയേഷ് ജോര്‍ജ് പറഞ്ഞു. ഏഷ്യനെറ്റ് ന്യൂസിനോടാണ് ജയേഷ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പ്ലേയിംഗ് ഇലവനെ തിരഞ്ഞെടുക്കുന്നതില്‍ വിരാട് കോഹ്ലിയ്ക്കും രവി ശാസ്ത്രിയ്ക്കും പൂര്‍ണ്ണ സ്വാതന്ത്രമുണ്ടെങ്കിലും സഞ്ജുവിനെ ഓപ്പണറായും പരിഗണിക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ജയേഷ് ജോര്‍ജ് വെളിപ്പെടുത്തി. റൊട്ടേഷന്‍ നയം അനുസരിച്ച് അടുത്ത ഹോം സീസണില്‍ ഒരു ഏകദിനം തിരുവനന്തപുരത്തിന് ലഭിക്കേണ്ടതാണെന്നും ബിസിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോര്‍ജ് പറഞ്ഞു.
‘മികവുകൊണ്ടാണ് സഞ്ജു സാംസണ്‍ ടി20 ടീമിലെത്തിയത്. ഞാന്‍ സമ്മര്‍ദം ചൊലുത്തിയതുകൊണ്ടല്ല സഞ്ജുവിന്റെ ടീം പ്രവേശം. കേരളത്തിനായും ടി20യില്‍ രാജസ്ഥാന്‍ റോയല്‍സിനായും ഓപ്പണ്‍ ചെയ്ത് സഞ്ജുവിന് പരിചയമുണ്ട്. ഓപ്പണിംഗ് ബാറ്റ്‌സ്മാനായ ശിഖര്‍ ധവാന്‍ പരുക്കേറ്റ് കളിക്കാത്ത സാഹചര്യത്തില്‍ സഞ്ജുവിന് ആ സ്ഥാനം നികത്താനാകും എന്നാണ് പ്രതീക്ഷ’ ജയേഷ് ജോര്‍ജ് പറയുന്നു.
വെള്ളിയാഴ്ചയാണ് ഇന്ത്യ- വിന്‍ഡീസ് ടി20 പരമ്പരയ്ക്ക് തുടക്കമാകുന്നത്. ഞായറാഴ്ച രണ്ടാം ടി20ക്ക് തിരുവനന്തപുരം വേദിയാകും. സഞ്ജുവിനെ ഓപ്പണറാക്കണമെന്ന് താരത്തിന്റെ ആദ്യകാല പരിശീലകന്‍ ബിജു ജോര്‍ജ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഓപ്പണര്‍ ശിഖര്‍ ധവാന് പകരമാണ് സഞ്ജുവിനെ ടീമിലെടുത്തിരിക്കുന്നത്. എന്നാല്‍ മുഷ്താഖ് അലി ട്രോഫിയില്‍ മിന്നും ഫോമിലായിരുന്ന കെ എല്‍ രാഹുലിനെ മറികടന്ന് വേണം സഞ്ജുവിന് സ്ഥാനംപിടിക്കാന്‍.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക