റെയില്‍വേ ഗേറ്റ് വീണതിനെ തുടര്‍ന്ന് ലോറി പാളത്തില്‍ കുടുങ്ങി; സിഗ്നല്‍ നല്‍കി ട്രെയിന്‍ നിര്‍ത്തിച്ചതിനാല്‍ ഒഴിവായത് വന്‍ദുരന്തം

0
189

ഉപ്പള: (www.mediavisionnews.in) റെയില്‍വേ ഗേറ്റ് വീണതിനെ തുടര്‍ന്ന് ടോറസ് ലോറി പാളത്തില്‍ കുടുങ്ങിയത് പരിഭ്രാന്തി പരത്തി. ഈ സമയം വരികയായിരുന്ന ട്രെയിന്‍ സിഗ്നല്‍ നല്‍കി നിര്‍ത്തിച്ചതിനാല്‍ ഒഴിവായത് വന്‍ദുരന്തം. ഇന്ന് രാവിലെ 8.30 മണിയോടെ ഉപ്പള റെയില്‍വേ ഗേറ്റിനടുത്താണ് സംഭവം. മഞ്ചേശ്വരം ഹാര്‍ബറിലേക്ക് പണിസാധനങ്ങളുമായി പോകുകയായിരുന്ന ടോറസ് ലോറി ഉപ്പള റെയില്‍വേ ഗേറ്റ് കടന്നു പോകുന്നതിനിടെ ഗേറ്റ് ലോറിക്ക് മുകളിലേക്ക് വീഴുകയായിരുന്നു. ഇതോടെ ലോറി പാളത്തില്‍ കുടുങ്ങുകയായിരുന്നു. ഈ സമയം മംഗളൂരു ഭാഗത്തേക്ക് പോകുകയായിരുന്ന മലബാര്‍ എക്‌സ്പ്രസ് ട്രെയിന്‍ കുമ്പളയിലെത്തിയിരുന്നു. സിഗ്നല്‍ നല്‍കിയതോടെ ട്രെയിന്‍ കുമ്പള സ്റ്റേഷനില്‍ നിര്‍ത്തിയിട്ടു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here