യു.എ.ഇ രക്തസാക്ഷി ദിനാചരണം: കെ.എം.സി.സി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

0
234

അബുദാബി: (www.mediavisionnews.in) മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി യുഎഇ രക്തസാക്ഷി ദിനാചരണത്തിന്റെയും ദേശീയ ദിനാഘോഷത്തിന്റെയും ഭാഗമായി രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. യു.എ.ഇക്ക് വേണ്ടി ജീവൻ നൽകിയ ധീര ജവാന്മാരോടുള്ള ആദരസൂചകമായാണ് അബുദാബി ബ്ലഡ് ബാങ്ക് മുഖേന രക്തദാന ക്യാമ്പ്‌ സംഘടിപ്പിച്ചത്. മദീന സഹിദ് ലുലു മാളിന് മുൻവശം നടന്ന രക്ത ദാന ക്യാമ്പിൽ എഴുപതോളം പേര് രക്ത ദാനം നല്കി.

സംസ്ഥാന കെ.എം.സി.സി ട്രഷറർ പികെ അഹ്മദ് ബല്ല കടപ്പുറം ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സെഡ്.എ മൊഗ്രാൽ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പൊവ്വൽ അബ്ദുൽ റഹ്മാൻ, ജനറൽ സെക്രട്ടറി ഹനീഫ് പടിഞ്ഞാറ് മൂല, ജില്ലാ ഭാരവാഹികളായ ഹനീഫ ചള്ളങ്കയം‌, ഇസ്മായിൽ ഉദിനൂർ, സത്താർ കുന്നുംകൈ, എ.കെ മൊയ്തീൻ, ഷാഫി നാട്ടക്കൽ, ഇല്യാസ് ബല്ല കടപ്പുറം, പി.പി അഷ്റഫ് ബായാർ തുടങ്ങിയ നേതാക്കൾ സംബന്ധിച്ചു.

ക്യാമ്പിന് മഞ്ചേശ്വരം മണ്ഡലം ഭാരവാഹികളായ സെഡ്.എ മൊഗ്രാൽ, ഇസ്മായിൽ മുഗ്ലി, ഉമ്പു ഹാജി പെർള, ഷെരീഫ് ഉറുമി, നിസാർ ഹൊസങ്കടി, കലന്തർ ഷാ ബന്തിയോട്, ലത്തീഫ് ഇരോടി, റസാഖ് നൽക, അബൂബക്കർ ഹാജി പെർവാടി, സുനൈഫ് പേരാൽ, സവാദ് ബന്തിയോട്, ലത്തീഫ് ചിന്നമുഗർ, ആസിഫ് ബന്തിയോട് തുടങ്ങിയവർ നേതൃത്വം നൽകി.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here