മാര്‍ക്ക് ദാന വിവാദം; കെടി ജലീലീന്റെ ഇടപെടല്‍ സ്ഥിതീകരിച്ച് ഗവര്‍ണറുടെ ഓഫീസ്

0
171

തിരുവനന്തപുരം: (www.mediavisionnews.in) എംജി സര്‍വകലാശാലയ്ക്ക് കീഴിലുള്ള കേന്ദ്ര സാങ്കേതിക സര്‍വകലാശാലയില്‍ മന്ത്രി കെ.ടി ജലീലിനെതിരായ മാര്‍ക്ക് ദാന വിവാദം സ്ഥിരീകരിച്ച് ഗവര്‍ണറുടെ ഓഫീസ്. മന്ത്രി അധികാരം ദുര്‍വിനിയോഗം ചെയ്‌തെന്നും ഗവര്‍ണറുടെ സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

തോറ്റ ബി.ടെക് വിദ്യാര്‍ത്ഥിയെ ജയിപ്പിക്കാനുള്ള ഇടപെടല്‍ അധികാരം ദുര്‍വിനിയോഗം ചെയ്ത് എടുത്ത നടപടിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്ക് കൈമാറി.

കൊല്ലം ടി.കെ.എം എന്‍ജീനിയറിംഗ് കോളെജിലെ മെക്കാനിക്കല്‍ എന്‍ജീനിയറിംഗ് വിദ്യാര്‍ത്ഥിയെ മന്ത്രി അദാലത്തില്‍ ഇടപെട്ട് ജയിപ്പിച്ചെന്നായരുന്നു പരാതി.

തോറ്റ വിദ്യാര്‍ത്ഥി മന്ത്രിയെ സമീപിക്കുകയും 2018ല്‍ ഫെബ്രുവരി 28ന് മന്ത്രി കെ.ടി ജലീല്‍ പങ്കെടുത്ത സാങ്കേതിക സര്‍വകലാശാലയുടെ അദാലത്തില്‍ വിഷയം പ്രത്യേക കേസായി പരിഗണിക്കുകയുമായിരുന്നു.

ചട്ടങ്ങള്‍ക്ക് വിരുദ്ധമായി വീണ്ടും മൂല്യ നിര്‍ണയം നടത്താന്‍ മന്ത്രി അദാലത്തില്‍ നിര്‍ദേശിക്കുകയായിരുന്നു. പുനര്‍ മൂല്യനിര്‍ണയത്തില്‍ വിദ്യാര്‍ത്ഥി ജയിക്കുകയും ചെയ്തിരുന്നു.

മാനുഷിക പരിഗണനയിലാണ് മന്ത്രി വിഷയത്തില്‍ ഇടപെട്ടതെന്നായിരുന്നു സര്‍വകലാശാല വിശദീകരിച്ചത്. എന്നാല്‍ ഈ വാദത്തെ തള്ളുകയായിരുന്നു ഗവര്‍ണറുടെ സെക്രട്ടറി.

മന്ത്രിയുടെ ഉത്തരവില്‍ ജയിച്ച വിദ്യാര്‍ത്ഥിയുടെ ബിരുദം സര്‍വരകാലാശാല വിസി അംഗീകരിച്ചതും തെറ്റാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതു സംബന്ധിച്ച് ഗവര്‍ണറുടെ തീരുമാനം വന്നിട്ടില്ല.

സിന്‍ഡിക്കേറ്റില്‍ മാര്‍ക്ക് കൂട്ടിനല്‍കാന്‍ സര്‍വകലാശാലാ നിയമം അനുവദിക്കില്ലെന്നു ചൂണ്ടിക്കാട്ടിയപ്പോള്‍ റെഗുലര്‍ അജണ്ടയില്‍ വെയ്ക്കാതെ ഔട്ട് ഓഫ് അജണ്ടയില്‍ വെച്ച് കേസ് പരിഗണിക്കുകയായിരുന്നു.

തുടര്‍ന്ന് ഒരു വിഷയത്തില്‍ തോറ്റ എല്ലാവര്‍ക്കും മോഡറേഷനു പുറമേ അഞ്ച് മാര്‍ക്ക് കൂട്ടിനല്‍കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിക്കുകയായിരുന്നു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here