മാധ്യമ പ്രവർത്തകരെ തടവിലാക്കിയ സംഭവം; കേരള ജേർണലിസ്റ്റ്സ് യൂണിയൻ പ്രതിഷേധിച്ചു

0
152

കുമ്പള: (www.mediavisionnews.in) മാധ്യമപ്രവർത്തകർക്ക് നേരെ രാജ്യവ്യാപകമായി നടത്തുന്ന അക്രമങ്ങൾക്കും നിർഭയമായി ജോലി ചെയ്യാൻ ഉള്ള ജനാധിപത്യ പത്രസ്വാതന്ത്ര്യം അടിച്ചമർത്താൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഭരണ പോലീസ് സംവിധാനങ്ങളുടെ നയത്തിലും മംഗലാപുരത്ത് വാർത്ത റിപ്പോർട്ട് ചെയ്യാൻ പോയ കേരളത്തിലെ മാധ്യമ പ്രവർത്തകരെ വ്യാജന്മാരെന്ന് മുദ്രകുത്തി കരുതൽ തടങ്കലിലാക്കി കുടിവെള്ളം പോലും നൽകാതെ പീഡിപ്പിച്ച സംഭവത്തിലും പ്രതിഷേധിച്ച് കേരള ജേർണലിസ്റ്റ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമ്പള ടൗണിൽ വായമൂടികെട്ടി പ്രതിഷേധ പ്രകടനവും യോഗവും നടത്തി.

ജനാധിപത്യത്തിൻറെ നാലാം തൂണായ സമൂഹത്തിലെ പ്രശ്നങ്ങൾ പൊതുസമൂഹത്തിന്റെ മുന്നിൽ കൊണ്ടുവരുന്ന മാധ്യമങ്ങളുടെ റിപ്പോർട്ടർമാരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ ഇടപെടണമെന്ന് യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ച കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം  സികെ നാസർ കാഞ്ഞങ്ങാട് ആവശ്യപ്പെട്ടു.

കേരള ജേർണലിസ്റ്റ് യൂണിയൻ കാസർകോട് ജില്ലാ പ്രസിഡന്റ് അബ്ദുൽ ലത്തീഫ് ഉളുവാർ അദ്ധ്യക്ഷനായിരുന്നു. ജില്ലാ ജോയിന്റ് സെക്രട്ടറി പുരുഷോത്തമ ഭട്ട് ജില്ലാ കമ്മിറ്റി അംഗങ്ങളായ രവീന്ദ്രൻ കൊട്ടോടി ലത്തീഫ് കുമ്പള എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പ്രമോദ് രാജപുരം സ്വാഗതവും ഐ മുഹമ്മദ് റഫീഖ് നന്ദിയും പറഞ്ഞു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here