മംഗളൂരുവിൽ മാധ്യമ പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത പൊലിസ് നടപടിയിൽ കുമ്പള പ്രസ് ഫോറം പ്രതിഷേധിച്ചു

0
172

കുമ്പള: (www.mediavisionnews.in) സ്വതന്ത്ര മാധ്യമ പ്രവർത്തനത്തെ തടഞ്ഞ് കർണാടകയിൽ മലയാളി മാധ്യമ പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത പൊലിസ് നടപടിയിൽ കുമ്പള പ്രസ് ഫോറം പ്രതിഷേധിച്ചു.

പിറന്ന മണ്ണിൽ ജീവിക്കുന്നതിന് ജനങ്ങൾ നടത്തുന്ന അതിജീവനത്തിന്റെ പ്രക്ഷോഭത്തെ അക്രമത്തിലൂടെ അടിച്ചമർത്തുന്ന കർണാടക പൊലിസിന്റെയും ബി.ജെ.പി ഭരണകൂടത്തിന്റെയും കിരാത യത്നങ്ങളെ ജനസമക്ഷം എത്തിക്കുന്നതിൽ മുഖ്യപങ്കുവഹിച്ച കേരളത്തിലെ മാധ്യമങ്ങളെയും മാധ്യമ പ്രവർത്തകരെയും പേടിച്ചാണ് പൊലിസ് നടപടിയെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത കെ.ജെ.യു ജില്ല പ്രസിഡന്റ് അബ്ദുൽ ലത്തീഫ് ഉളുവാർ പറഞ്ഞു. മാധ്യമങ്ങളുടെ കണ്ണും വായും മൂടിക്കെട്ടി ഒരു ശക്തിക്കും രാജ്യത്ത് പ്രവർത്തിക്കാനാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രസ് ഫോറം പ്രസിഡന്റ് സുരേന്ദ്രൻ ചീമേനി അധ്യക്ഷനായി. ട്രഷറർ കെ.എം അബ്ദുസ്സത്താർ, സെക്രട്ടറി ഐ മുഹമ്മദ്റഫീഖ്, ലത്തീഫ് ഉപ്പള, പുരുഷോത്തമ ഭട്ട് സംബന്ധിച്ചു. ആക്ടിങ്ങ് സെക്രട്ടറി അബ്ദുൽ ലത്തീഫ് കുമ്പള സ്വാഗതവും താഹിർ ഉപ്പള നന്ദിയും പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here