ഭാര്യ പിതാവിനെ കൊലപ്പെടുത്തിയ യുവാവ് മയക്കുമരുന്ന് കടത്ത് അടക്കം 19 കേസുകളില്‍ പ്രതി; ഗുണ്ടാവിളയാട്ടം പോലീസ് തടഞ്ഞില്ല

0
226

ഉപ്പള (www.mediavisionnews.in): ഭാര്യാ പിതാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഷബീറും സംഘവും നേരത്തെ നടത്തിയ ഗുണ്ടാവിളയാട്ടങ്ങൾ തടയുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചതായി ആരോപണം. ഒന്നരമാസം മുമ്പ് ബേക്കൂർ സ്വദേശിയായ യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയും ഒന്നരലക്ഷം രൂപ തട്ടിയെടുത്ത മുറ്റം റെയിൽവേ ഗേറ്റിന് സമീപം ഉപേക്ഷിക്കുകയും ചെയ്ത കേസിൽ പ്രതികൂടിയാണ്.

ഇതിന് പുറമെ മറ്റു നിരവധി ക്രിമിനൽ കേസുകൾ ഷബീറിനെതിരെയുണ്ട്. മണൽക്കടത്ത് വാഹനങ്ങൾ തടഞ്ഞ് പിടിച്ചുപറി നടത്തുന്നതുൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ ഷബീർ ഉൾപ്പെടുന്ന സംഘം നടത്താറുണ്ട്. ഇതിന് പുറമെ ഷബീറിന്റെ നേതൃത്വത്തിൽ ഗുണ്ടാപ്രവർത്തനങ്ങളും സജീവമാണ്.

ഇത്തരം സംഭവങ്ങളിൽ പോലീസ് നടപടി സ്വീകരിച്ചിരുന്നുവെങ്കിലും ഭാര്യാപിതാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ദാരുണ സംഭവം ഒഴിവാക്കാൻ കഴിയുമായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ഗുണ്ടാ സംഘങ്ങളുടെ അഴിഞ്ഞാട്ടം കാരണം നാടിന്റെ ക്രമസമാധാനനില തകരാറിലായിരിക്കുന്ന സ്ഥിതിയിലാണ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here