കാസറഗോഡ്: (www.mediavisionnews.in) രാജ്യത്തെ ജനങ്ങളെ ഒന്നടങ്കം ഭീതിയുടെയും ആശങ്കയുടെയും മുൾമുനയിൽ നിർത്തുന്ന കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതി ബില്ലിനെതിരെ ‘പൗരത്വം ജന്മാവകാശം’ എന്ന മുദ്രാവാക്യം ഉയർത്തി സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും കൂട്ടായ്മയായ സ്റ്റേറ്റ് എംപ്ലോയീസ് ആൻറ് ടീച്ചേർസ് കോൺഫെഡറേഷൻ (സെറ്റ്കോ) കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളക്ടറേറ്റിൽ പ്രതിഷേധ പ്രകടനം നടത്തി.
പ്രകടനത്തിന് എസ്.ഇ.യു , കെ.എസ്.ടി.യു , കെ.എ.ടി.എഫ് നേതാക്കൾ നേതൃത്വം നൽകി. തുടർന്ന് നടന്ന പ്രതിഷേധ സംഗമം എസ്.ഇ.യു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഒ.എം ഷഫീഖ് ഉദ്‌ഘാടനം ചെയ്തു. കെ.എസ്.ടി.യു ജില്ലാ വൈസ് പ്രസിഡണ്ടും സെറ്റ്കോ ട്രഷററുമായ മുഹമ്മദ് കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. എസ്.ഇ.യു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.കെ അൻവർ മുഖ്യപ്രഭാഷണം നടത്തി. എസ്.ഇ.യു ജില്ലാ പ്രസിഡന്റ്: ടി.എ സലീം സ്വാഗതം പറഞ്ഞു. ജന. സെക്രട്ടറി അബ്ദുൽ റഹ്മാൻ നെല്ലിക്കട്ട, ട്രഷറർ സിയാദ്.പി, സിദ്ദീഖ് മാസ്റ്റർ, ആസിഫ് മാസ്റ്റർ നായന്മാർമൂല, സിറാജുദ്ദീൻ ഖാസിലേൻ, ശാക്കിർ നങ്ങാരത്ത്, മുസ്തഫ കെ.എ, അഷ്‌റഫ് അത്തൂട്ടി, സൈഫുദ്ധീൻ മാടക്കാൽ, സിദ്ദീഖ് എ.ജി, അഷ്‌റഫ് കല്ലിങ്കാൽ, റഷാദ് എ.സി, അഷ്‌റഫ് ചെർക്കള തുടങ്ങിയവർ പ്രസംഗിച്ചു.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക