പൗരത്വ നിയമ ഭേദഗതി വിശദീകരിക്കാനെത്തിയ ബിജെപി നേതാവിനെ നാട്ടുകാര്‍ മര്‍ദ്ദിച്ചു

0
205

ബിജ്നോര്‍(ഉത്തര്‍പ്രദേശ്): (www.mediavisionnews.in) പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ പട്ടികയും സംബന്ധിച്ച് വിശദീകരിക്കാനെത്തിയ ബിജെപി നേതാവിനെ നാട്ടുകാര്‍ ആക്രമിച്ചു. അര്‍മോഹ ജില്ല ന്യൂനപക്ഷ വിഭാഗം ജനറല്‍ സെക്രട്ടറി മുര്‍ത്തസ ആഗ ഖാസിമിക്കാണ് നാട്ടുകാരുടെ മര്‍ദ്ദനമേറ്റത്. ലകാഡ മഹല്ലില്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ഇവര്‍ ആരോപിച്ചു. ബിജെപി പ്രവര്‍ത്തകരുടെ പരാതിയില്‍ പൊലീസ് കെസെടുത്തു.

ലകാഡ മഹല്ലിലെ ഒരു ഷോപ്പില്‍ പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ പട്ടികയും സംബന്ധിച്ച് ബോധവത്കരണം നടത്താന്‍ പോയതായിരുന്നു ഞാനും സംഘവും. പരിപാടിക്കിടെ റാസ അലി എന്നയാള്‍ എന്നെ ആക്രമിച്ചു. മറ്റ് ചിലരും ആക്രമണത്തിന് ഒപ്പം കൂടി. ഇവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയെന്ന് ഖാസിമി പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ പട്ടികയും സംബന്ധിച്ച് തെറ്റിദ്ധാരണകള്‍ മാറ്റാനാണ് ബിജെപി വ്യാപക പ്രചാരണം നടത്താന്‍ തീരുമാനിച്ചത്. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ബിജെപിയുടെ ന്യൂനപക്ഷ വിഭാഗത്തെയാണ് പ്രചാരണത്തിന് ചുമതലപ്പെടുത്തുന്നത്. പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ പട്ടികക്കുമെതിരെയുള്ള സമരങ്ങളുടെ തീവ്രത കുറക്കാനാണ് ബിജെപിയുടെ ശ്രമം.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here