പൗരത്വ നിയമ ഭേദഗതിക്കെതിരെയുളള പ്രതിഷേധം: സ്വകാര്യ ആശുപത്രിയില്‍ അതിക്രമിച്ച്‌ കയറി പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്: ഐസിയുവില്‍ അതിക്രമിച്ചു കയറി, അറ്റന്‍ഡര്‍മാരെ മര്‍ദിച്ചു

0
228

മംഗലൂരു: (www.mediavisionnews.in) പൗരത്വ നിയമ ഭേദഗതിക്കെതിരെയുളള പ്രതിഷേധത്തിനിടെ, സ്വകാര്യ ആശുപത്രിയില്‍ അതിക്രമിച്ച്‌ കയറി പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്.

കണ്ണീര്‍ വാതകം പ്രയോഗിക്കുന്നതിന്റെയും പ്രതിഷേധക്കാരുടെ പിന്നാലെ പൊലീസുകാര്‍ ഓടുന്നതിന്റെയും നടുക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. ആശുപത്രിയിലെ ജീവനക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതായി ആശുപത്രി അധികൃതര്‍ ആരോപിക്കുന്നു.

മംഗലൂരുവിലെ ഹൈലാന്‍ഡ് ആശുപത്രിയിലെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ആശുപത്രിയുടെ ലോബിയില്‍ പൊലീസ് പ്രയോഗിച്ച കണ്ണീര്‍വാതകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ നിരവധിയാളുകള്‍ ഛിന്നിച്ചിതറി ഓടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇവരുടെ പിന്നാലെ പൊലീസ് ഓടുന്നുണ്ട്. കണ്ണീര്‍വാതകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മുഖം മറച്ചാണ് ആളുകള്‍ ഓടുന്നത്.

പ്രതിഷേധക്കാരെ സംരക്ഷിക്കുന്നു എന്ന സംശയത്തില്‍ ആശുപത്രിയിലെ ജീവനക്കാരെ അടക്കം പൊലീസ് പിന്തുടര്‍ന്നതായി ആശുപത്രി അധികൃതര്‍ പറയുന്നു. രക്ഷപ്പെടാന്‍ ഐസിയുവിലേക്ക് കയറിയ ആളുകളെ പിടികൂടാന്‍ ഐസിയു ചവിട്ടിത്തുറന്ന് പൊലീസ് മുന്നോട്ടുപോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

പൗരത്വ നിയമ ഭേദഗതിക്കെതിരെയുളള പ്രതിഷേധം മംഗലൂരൂവില്‍ വെടിവയ്പില്‍ കലാശിച്ചിരുന്നു. ഇതില്‍ രണ്ടുപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇക്കാര്യം അറിഞ്ഞ് ആശുപത്രിയില്‍ ഓടിക്കൂടിയ പ്രതിഷേധക്കാരെ തേടിയാണ് പൊലീസ് ആശുപത്രിയില്‍ എത്തിയത്.

മംഗളൂരുവിൽ സ്വകാര്യ ആശുപത്രിയില്‍ അതിക്രമിച്ച്‌ കയറി പൊലീസ്

മംഗളൂരുവിൽ സ്വകാര്യ ആശുപത്രിയില്‍ അതിക്രമിച്ച്‌ കയറി പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

Posted by Media VIsion News on Friday, December 20, 2019

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here