പൗരത്വഭേദഗതി ബിൽ: എസ്.ഇ.യു വായ മൂടിക്കെട്ടി പ്രതിഷേധിച്ചു

0
209

കാഞ്ഞങ്ങാട്: (www.mediavisionnews.in) ‘പൗരത്വം ജന്മാവകാശം’ എന്ന മുദ്രാവാക്യം ഉയർത്തി സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് നടത്തിയ വായ മൂടിക്കെട്ടി പ്രതിഷേധം ശ്രദ്ധേയമായി.

ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങൾ ലംഘിച്ച് കൊണ്ട് കേന്ദ്ര സർക്കാർ നടത്തുന്ന പൗരത്വ വിവേചനം ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്ന് തുടർന്ന് നടന്ന പ്രതിഷേധ കൂട്ടായ്മ അഭിപ്രായപ്പെട്ടു. എസ്.ഇ.യു സംസ്ഥാന വൈസ് പ്രസിഡണ്ട് നാസർ നങ്ങാരത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.എ സലീം അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ഒ.എം ഷഫീക്ക്, ടി.കെ അൻവർ, ജില്ലാ സെക്രട്ടറി അബ്ദുൽ റഹ്മാൻ എ, സിയാദ് പി, മുഹമ്മദലി കെ.എൻ.പി, ഷാക്കിർ നങ്ങാരത്ത്, സാദിഖ് എം, സിദ്ദീഖ് എ.ജി, അഷ്‌റഫ് കല്ലിങ്കാൽ പ്രസംഗിച്ചു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here