പൗരത്വനിയമം: മംഗളൂരുവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയം; കർഫ്യൂവിന് ഇളവ്; നിരോധനാജ്ഞ തുടരും

0
158

മംഗളൂരു: (www.mediavisionnews.in) പൊലീസ്‌ വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടതിനെ തുടർന്ന് സംഘർഷാവസ്ഥ നിലനിന്നിരുന്ന മംഗളൂരുവിൽ
സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാകുന്നു. പൊലീസ്‌ പ്രഖ്യാപിച്ച കർഫ്യൂവിനു ഇന്ന് വൈകിട്ട് ആറുമണി വരെ ഇളവ് പ്രഖ്യാപിച്ചു. അതേസമയം നിരോധനാജ്ഞ തുടരും.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ പൊലീസ് വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് മംഗളൂരുവിൽ കർഫ്യു പ്രഖ്യാപിച്ചത്. എന്നാൽ, ക്രിസ്മസ് ആഘോഷവും വിവിധ രാഷ്ട്രീയ പാർട്ടികളുടെ അഭ്യർഥനയും കണക്കിലെടുത്ത് കർഫ്യൂവിൽ ഇളവ് ഏർപ്പെടുത്തി.

ഇന്ന് വൈകുന്നേരം ആറുമണി വരെ ഇളവ് പ്രഖ്യാപിച്ചു. നാളെ രാവിലെ ആറുമുതൽ നഗരത്തിലെ അഞ്ച് പൊലീസ് സ്റ്റേഷൻ പരിധികളിലും കർഫ്യു പൂർണമായും പിൻവലിക്കും. ഇന്‍റർനെറ്റ് നിരോധനവും നാളെ അർദ്ധരാത്രിയോടെ അവസാനിക്കും. എന്നാൽ, നിരോധനാജ്ഞ തുടരും 23നു പുലർച്ചെ വരെ മംഗളുരുവിൽ നിരോധനാജ്ഞ തുടരുമെന്ന് കർണാടക പൊലീസ് അറിയിച്ചു.

പൊലീസ് വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ട സംഭവത്തിലും കേരളത്തിലെ മാധ്യമപ്രവർത്തകരെ ഏഴ് മണിക്കൂറോളം പൊലീസ് തടഞ്ഞുവച്ച സംഭവത്തിലും മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here