പൗരത്വം തെളിയിക്കാനായി ഒറ്റ ഇന്ത്യന്‍ പൗരനും വലയേണ്ടി വരില്ലെന്ന് കേന്ദ്ര അഭ്യന്തര മന്ത്രാലയം

0
215

ദില്ലി: (www.mediavisionnews.in) പൗരത്വം തെളിയിക്കാനായി ഒറ്റ ഇന്ത്യന്‍ പൗരനും പഴയ രേഖകള്‍ സമര്‍പ്പിച്ച് വലയേണ്ടി വരില്ലെന്ന് കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്‍റെ ട്വീറ്റ്. ജനന തിയതിയോ, ജനിച്ച സ്ഥലമോ തെളിയിക്കാനായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ടി വരില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദമാക്കുന്നു. രേഖകള്‍ ഇല്ലാത്തവര്‍ക്ക് ചെയ്യേണ്ട കാര്യങ്ങളും മന്ത്രാലയം ട്വിറ്ററില്‍ വിശദമാക്കുന്നു.

രാജ്യത്ത് ദേശീയ പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ ശക്തമാകുമ്പോഴാണ് ആഭ്യന്തരമന്ത്രാലയം വിശദീകരണവുമായി എത്തിയിരിക്കുന്നത്. പൗരത്വം തെളിയിക്കാനായി സമര്‍പ്പിക്കേണ്ട രേഖകളെക്കുറിച്ചും മന്ത്രാലയം ട്വിറ്ററില്‍ വിശദീകരണം നല്‍കുന്നുണ്ട്. പൗരത്വഭേദഗതി ഏതെങ്കിലും മതവിഭാഗത്തെ ഉദ്ദേശിച്ചുള്ളതല്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുന്ന ആദിവാസി ഗോത്രസമുദായങ്ങളുടെ താല്‍പര്യ സംരക്ഷണത്തിനായാണ് ഐഎല്‍പി ചില ഭാഗങ്ങളില്‍ അനുവദിക്കുന്നതെന്നും മന്ത്രാലയം ട്വീറ്റുകളില്‍ വിശദമാക്കുന്നുണ്ട്. അവിടങ്ങളിലേക്കുള്ള കടന്നു കയറ്റം നിയന്ത്രിക്കാനാണ് ഐഎല്‍പി അനുവദിക്കുന്നത് എന്നും മന്ത്രാലയം വിശദമാക്കുന്നു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here