പ്രതിഷേധം നേരിടാനെത്തിയ പൊലീസിന് ജനക്കൂട്ടത്തിന്റെ കല്ലേറ്; ഒടുവില്‍ രക്ഷകരായത് പ്രതിഷേധക്കാരിലെ തന്നെ യുവാക്കള്‍: വൈറലായി വീഡിയോ

0
450

അഹമ്മദാബാദ്(www.mediavisionnews.in) : രാജ്യമെങ്ങും പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം ആളിക്കത്തുകയാണ്. അഹമ്മദാബാദില്‍ പ്രതിഷേധക്കാരെ നേരിടാനെത്തിയ പൊലീസുകാരെ ജനക്കൂട്ടത്തിന്റെ കല്ലേറില്‍ നിന്ന് രക്ഷിച്ച് യുവാക്കള്‍. അഹമ്മദാബാദിലെ ഷാ ഇ ആലം പ്രദേശത്താണ് സംഭവം.

ആയിരക്കണക്കിന് വരുന്ന പ്രതിഷേധക്കാരെ വിരട്ടിയോടിക്കാന്‍ എത്തിയ പൊലീസുകാരില്‍ ചിലര്‍ ഒരിടത്തു ഒറ്റപ്പെട്ടു പോകുന്നു. പ്രതിഷേധക്കാരുടെ കല്ലേറിനെ തുടര്‍ന്ന് പൊലീസുകാര്‍ രക്ഷ തേടി ഓടി. എന്നാല്‍ ഇതില്‍ നാലു പൊലീസുകാര്‍ രണ്ടു കടകളുടെ ഇടയില്‍ പെട്ടു പോയി. പിന്നെ അവര്‍ക്ക് നേരെ മാരക കല്ലേറാണ് ആള്‍ക്കൂട്ടം നടത്തിയത്. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ പ്രതിഷേധക്കാരിലെ ഏഴോളം വരുന്ന യുവാക്കള്‍ ആ പൊലീസുകാര്‍ക്ക് രക്ഷകരായി.

ആള്‍ക്കൂട്ടത്തിനും പൊലീസ് സംഘത്തിനുമിടയില്‍ കയറി മറ തീര്‍ത്ത ഈ യുവാക്കള്‍ ആള്‍ക്കൂട്ടത്തോട് കല്ലെറിയരുതെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടതോടെയാണ് പ്രതിഷേധക്കാര്‍ അടങ്ങിയത്. ഏതായാലും പൊലീസുകാരെ പ്രതിഷേധക്കാര്‍ രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലായി കഴിഞ്ഞു.

Anti-CAA protest: ‘Saat Hindustani’ who saved cops’ lives from mob

7 Muslim youths came to the rescue of cops outnumbered and chased by a violent mob in Ahmedabad’s Shah-E-Alam area. 4 policemen had been corned by a mob pelting stones at them during anti-CAA protests in the city when they were rescued by young men in the area. The video of their noble act has gone viral.

Posted by The Times of India on Thursday, December 19, 2019

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here