ന്യൂഡല്‍ഹി (www.mediavisionnews.in): പൊതു ഇടങ്ങളിലുള്ള ചാര്‍ജിങ് പോയന്റുകളില്‍ നിന്ന് മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യരുതെന്ന് എസ്ബിഐയുടെ മുന്നറിപ്പ്. ഹോട്ടലിലോ, വിമാനത്താവളത്തലോ, റെയില്‍വെ സ്റ്റേഷനിലോ സ്ഥാപിച്ചിട്ടുള്ള ചാര്‍ജിങ് പോയന്റുകളില്‍ നിന്ന് ചാര്‍ജ് ചെയ്താല്‍ നിങ്ങളുടെ വിലപ്പെട്ട ബാങ്കിങ് രേഖകളും പാസ് വേഡുകളും ചോര്‍ന്നേക്കുമെന്നാണ് എസ്ബിഐ പറയുന്നത്.
ഹാക്കര്‍മാര്‍ മാല്‍വെയറുകള്‍ ഉപയോഗിച്ചാണ് വിവരങ്ങള്‍ ചോര്‍ത്തുക. ജ്യൂസ് ജാക്കിങ് എന്നാണ് ഇത്തരത്തില്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതിനെ പറയുന്നത്. യുഎസ്ബി ചാര്‍ജിങ് വഴിയാണ് പ്രധാനമായും ഇത് നടക്കുന്നത്. സ്വന്തമായി ചാര്‍ജര്‍ കൊണ്ടുനടക്കുകയെന്നതാണ് ഇതിനുള്ള പരിഹാരം.
എസ്ബിഐ നിര്‍ദേശിക്കുന്നത്
1.ഇലക്ട്രിക്കല്‍ സോക്കറ്റില്‍മാത്രം ചാര്‍ജ് ചെയ്യുക.
2. ചാര്‍ജിങ് കേബിളുകള്‍ സ്വന്തമായി കൊണ്ടുപോകുക.
3.പവര്‍ ബാങ്കുകള്‍ ഉപയോഗിക്കുക.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക