ന്യൂഡല്‍ഹി: (www.mediavisionnews.in) പഞ്ചായത്ത് റോഡിനെ കുറിച്ചുള്ള പരാതിയുമായി പാര്‍ലമെന്റിലെത്തിയ ബി.ജെ.പി എം.പിക്ക് സ്പീക്കറുടെ ശാസന. മധ്യപ്രദേശിലെ ഒരു ക്ഷേത്രത്തിലേക്കുള്ള പഞ്ചായത്ത് റോഡിന്റെ ശോച്യാവസ്ഥയെ കുറിച്ചായിരുന്നു എം.പിയുടെ ചോദ്യം. ബി.ജെ.പി എം.പി. ഗുമന് സിങ് ദമോറാണ് ചോദ്യം ഉന്നയിച്ചത്.
ചോദ്യത്തിന് മന്ത്രി മറുപടി പറഞ്ഞെങ്കിലും സ്പീക്കര്‍ ഓം ബിര്‍ല ഇടപെടുകയായിരുന്നു. ഇത് കേന്ദ്രമന്ത്രിസഭയുടെ അധികാരത്തില്‍ വരുന്നതല്ലെന്നും ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ അതിന്റെ പ്രധാന്യം കൂടി അംഗങ്ങള്‍ മനസിലാക്കണമെന്നും സ്പീക്കര്‍ പറഞ്ഞു.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക