തിരുവനന്തപുരം: (www.mediavisionnews.in) പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രമേയം ഉള്‍പ്പെടെയുള്ളവ പാസാക്കാന്‍ പ്രത്യേക നിയമസഭ സമ്മേളനം ഇന്ന് ചേരും. പ്രധാന അജന്‍ഡയ്ക്ക് പുറമേ മറ്റു അജന്‍ഡയായി ഈ വിഷയം പരിഗണിച്ചാണ് പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം നിയമസഭയില്‍ അവതരിപ്പിക്കുക. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്തെ നിയമനിര്‍മാണസഭ പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്നത്.
നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിക്കും. രണ്ടുമണിക്കൂര്‍ ചര്‍ച്ചയ്ക്കുശേഷം പ്രമേയം പാസാക്കി കേന്ദ്രത്തിന് അയക്കും. ഈ വിഷയം ചര്‍ച്ചചെയ്യണമെന്ന് പ്രതിപക്ഷവും സ്പീക്കറോട് ആവശ്യപ്പെട്ടിട്ടുണ്ട്. എല്‍.ഡി.എഫിനും യു.ഡി.എഫിനും യോജിപ്പായതിനാല്‍ പ്രമേയം പാസാക്കുന്നതിനു മറ്റു തടസ്സങ്ങളുണ്ടാവില്ല. എതിര്‍ക്കാന്‍ ബി.ജെ.പി.ക്ക് സഭയില്‍ ഒരംഗമേയുള്ളൂ. ബിജെപി അംഗം ഒ.രാജഗോപാല്‍ സഭയിലുണ്ടെങ്കില്‍ ഒരംഗത്തിന്റെ എതിര്‍പ്പോടെ പ്രമേയം പാസാകും. അതേസമയം, പ്രമേയം പാസാക്കിയാല്‍ രാഷ്ട്രപതിയെ സമീപിക്കുമെന്ന് ബി.ജെ.പി. നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
ലോക്സഭയിലെയും നിയമസഭകളിലെയും പട്ടികജാതി-വര്‍ഗ സംവരണം പത്തുവര്‍ഷംകൂടി നീട്ടാനുള്ള ഭരണഘടനാ ഭേദഗതി നിയമം അംഗീകരിക്കുന്നതാണ് അജന്‍ഡയായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെ അറിയിച്ചിട്ടുള്ളത്. ഇതിനുപുറമേ കേന്ദ്രം ഒഴിവാക്കിയ ആംഗ്ലോ ഇന്ത്യന്‍ സംവരണം തുടരണമെന്ന പ്രമേയവും പാസാക്കും. അതിനുശേഷമായിരിക്കും പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കുക.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക