എറണാകുളം (www.mediavisionnews.in) : പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിവിധ കോളേജുകളിലായി രാജ്യമൊട്ടാകെ പ്രതിഷേധം ശക്തമാവുകയാണ്. എറണാകുളം മഹാരാജാസ് കോളേജിന്റെ കവാടത്തില്‍ എസ്.എഫ്.ഐ വിദ്യാര്‍ത്ഥികള്‍ കെട്ടിയ ബാനറാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.
നരേന്ദ്രമോദീ ഈ രാജ്യം നിങ്ങളുടെ തന്തയുടെ വകയല്ല എന്നാണ് ബാനറില്‍ എഴുതിയിരിക്കുന്നത്. സി.എ.എയും എന്‍.ആര്‍.സിയും റദ്ദാക്കുക എന്നും ബാനറില്‍ എഴുതിയിരിക്കുന്നു.
നിശബ്ദതയെന്നാല്‍ യോജിപ്പാണ്. ഒരു തെമ്മാടിയേയും നമ്മുടെ ശബ്ദം നിശബ്ദമാക്കാന്‍ അനുവദിക്കരുത്’ എന്നാണ് പൗരത്വ നിയമത്തിനെതിരെ നടന്‍ പ്രകാശ് രാജ് പറഞ്ഞത്.
നിശബ്ദമാകുന്നത് യോജിക്കുന്നു എന്നതിന് തുല്യമാണെന്നും നമ്മളെ നിശബ്ദരാക്കാന്‍ ഒരാളേയും അനുവദിക്കരുതെന്നും പ്രകാശ് രാജ് ട്വീറ്റ് ചെയ്തിരുന്നു.
നേരത്തെ മലയാള ചലച്ചിത്രപ്രവര്‍ത്തകരും പൗരത്വ നിയമത്തിനെതിരെ രംഗത്തെത്തിയിരുന്നു. പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, പൃഥ്വിരാജ്, മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ലിജോ ജോസ് പെല്ലിശ്ശേരി, ആഷിഖ് അബു, അമല പോള്‍, ഗീതു മോഹന്‍ദാസ്, കുഞ്ചാക്കോ ബോബന്‍, ടൊവീനോ തോമസ്, ഷെയിന്‍ നിഗം, അനൂപ് മേനോന്‍ സുരാജ് വെഞ്ഞാറമ്മൂട്, ബിനീഷ് ബാസ്റ്റിന്‍, ഷൈന്‍ ടോം ചാക്കോ, രജിഷ വിജയന്‍, ആന്റണി വര്‍ഗീസ്, അനശ്വര രാജന്‍ തുടങ്ങിയവര്‍ നിയമത്തെയും പൊലീസിന്റെ വിദ്യാര്‍ത്ഥി വേട്ടയെയും ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.