ന്യൂദല്‍ഹി: (www.mediavisionnews.in) പ്രധാനമന്ത്രിയുടെ ഡൽഹി വസതിയിൽ തീപിടുത്തം. നരേന്ദ്രമോദിയുടെ വസതിയായ 7 ലോക് കല്യാണ്‍ മാര്‍ഗിലാണ് അഗ്നിബാധയുണ്ടായത്. വെെകീട്ട് 7.25 ഓടു കൂടിയാണ് തീ പിടിച്ചത്. തീപിടുത്തത്തെ തുടർന്ന് ഒമ്പത് അഗ്നിശമന യൂണിറ്റ് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് തിരിച്ചു.
സുരക്ഷ മുൻനിർത്തി 7 ലോഗ് കല്യാൺ മാർഗിലേക്കുള്ള എല്ലാ വഴികളിലൂടെയുമുള്ള ഗതാഗതവും പൂർണ്ണമായും അടച്ചിരിക്കുകയാണ്. സംഭവത്തിൽ ആശങ്കപെടാനില്ലെന്നതാണ് ഒടുവിൽ ലഭിച്ച റിപ്പോർട്ടുകൾ.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. ഉണ്ടായത് നേരിയ തിപിത്തമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ലോക് കല്യാന് മാര്‍ഗ് കോംപ്ലക്സിലെ എസ്.പി.ജി റിസപ്ഷനിലാണ് തീപിടുത്തമുണ്ടായത്. തീ അണച്ചതായും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക