ഉപ്പള (www.mediavisionnews.in): തകര്‍ന്നു കിടക്കുന്ന ദേശീയപാതയിലെ കുഴികളില്‍ മഴവെള്ളം നിറഞ്ഞതോടെ അപകട ഭീഷണി ഇരട്ടിച്ചു. തലപ്പാടി മുതല്‍ കുമ്പള വരെയുള്ള റോഡിലുടനീളം വലിയ കുഴികളാണ്. ബസ് സമരത്തെ തുടര്‍ന്ന് അറ്റകുറ്റപ്പണി ഉടന്‍ നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് കുഴിയടക്കാനുള്ള പ്രവൃത്തി ആരംഭിച്ചതിന് പിന്നാലെയാണ് ഇന്നലെ ശക്തമായ മഴ പെയ്‌തത്.
ഇതോടെ വലിയ കുഴികളില്‍ വെള്ളം നിറയുകയായിരുന്നു. ഇതുകാരണം റോഡിലെ കുഴി തിരിച്ചറിയാന്‍ കഴിയാതെ ദുരിതം അനുഭവിക്കുകയാണ് വാഹന യാത്രക്കാര്‍. കുഴിയില്‍ വീണ ശേഷമാണ് പലരും കുഴി ഉണ്ടായിരുന്ന കാര്യം അറിയുന്നത്. ഇരു ചക്രവാഹനങ്ങളാണ് കുഴികളില്‍ കൂടുതലും വീഴുന്നത്.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക