ജില്ലയിൽ 2013 മുതൽ 2019 വരെ 513 പോക്‌സോ കേസുകൾ

0
419

കാസർകോട്‌ (www.mediavisionnews.in) :ജില്ലയിൽ 2013 മുതൽ 2019 വരെ  513  പോക്‌സോ കേസുകൾ രജിസ്റ്റർ ചെയ്തു. 2019 ഒക്‌ടോബർ 31 വരെയുള്ള കണക്കാണിത്. രജിസ്റ്റർ ചെയ്ത് 513 പോക്‌സോ കേസുകളിൽ 58 എണ്ണത്തിൽ ശിക്ഷ വിധിച്ചു.  142 എണ്ണം വെറുതെവിട്ടടു.  23 എണ്ണം റദ്ദാക്കി. 20 എണ്ണം മറ്റുരീതിയിൽ തീർപ്പാക്കി. അവശേഷിക്കുന്ന കേസുകളിൽ തുടർ നടപടികളാകുന്നു. 

2018 ലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്. ജില്ലാ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ കണക്കുകൾ പ്രകാരം കുട്ടിൾക്കെതിരായ അതിക്രമങ്ങളായി  ഈ വർഷം  173 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ 131  പോക്‌സോ കേസുകളുണ്ട്‌. 

ബാലനീതി നിയമവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിവിധ ഏജൻസികളുടെ ഏകോപനം സാധ്യമാക്കുന്നതിന്  ജില്ലാ ജഡ്ജി അജിത്ത്കുമാറിന്റെ  അധ്യക്ഷതയിൽ ചേർന്ന ജില്ലാ ജുവനൈൽ ജസ്റ്റീസ് കമ്മിറ്റി യോഗം കണക്കുകൾ വിലയിരുത്തി. പോക്‌സോ അതിജീവിതരായ കുട്ടികളുടെ മെഡിക്കൽ പരിശോധന മാനുഷിക പരിഗണനയിൽ ചെയ്യാൻ ജില്ലാമെഡിക്കൽ ഓഫീസർക്ക്   ജില്ലാജഡ്ജ് നിർദേശം നൽകി. ജില്ലയിലെ എല്ലാ സ്‌കൂളുകളിലും കൗൺസലർമാരെ നിയമിക്കാൻ വിദ്യാഭ്യാസവകുപ്പിന് നിർദേശം നൽകി.

ഉപയോഗശൂന്യമായതും മറയില്ലാത്തതും അപകടകരവുമായ കുഴൽകിണറുകൾ മൂടണം.  അഡീഷണൽ ജില്ലാ ജഡ്ജ്   പി എസ് ശശികുമാർ, ചൈൽഡ്‌വെൽഫെയർ കമ്മിറ്റി ചെയർപേഴ്‌സൺ പി പി ശ്യാമളദേവി, ക്രൈം ബ്രാഞ്ച് ഡി വൈഎസ് പി എം പ്രദീപ് കുമാർ, ജില്ലാ ലോ ഓഫീസർ  കെ പി ഉണ്ണികൃഷ്ണൻ, ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസർ പി ടി  അനന്തകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here