ചാരിറ്റി പ്രവര്‍ത്തനം നിര്‍ത്തുകയാണെന്ന് ഫിറോസ് കുന്നുംപറമ്പില്‍; ‘ഇനി ഒരു വീഡിയോയുമായി ഞാന്‍ നിങ്ങളുടെ മുന്നില്‍ വരില്ല’

0
256

പാലക്കാട്: (www.mediavisionnews.in) ചാരിറ്റി പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ച് ഫിറോസ് കുന്നുംപറമ്പില്‍. ഫേസ്ബുക്കിലൂടെയാണ് ഫിറോസ് ഇക്കാര്യം പ്രഖ്യാപിച്ചത്.

തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ മനംമടുത്തിട്ടാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തതെന്ന് ഫിറോസ് പറഞ്ഞു. തനിക്കൊരു കുടുംബം പോലും ഉണ്ടെന്ന് ചിന്തിക്കാത്ത തരത്തിലാണ് ഓരോ ആരോപണങ്ങള്‍ ഉയരുന്നത്. ഇനി വയ്യ, സഹായം ചോദിച്ച് ഒരു വീഡിയോയുമായി ഫിറോസ് കുന്നുംപറമ്പില്‍ ഇനി വരില്ലെന്ന് ഇന്ന് നടത്തിയ ലൈവിലൂടെ അദ്ദേഹം പറഞ്ഞു.

#ഞാൻ #ചാരിറ്റി #പ്രവർത്തനം #അവസാനിപ്പിക്കുന്നു ഇതുവരെ നിങ്ങൾ എനിക്ക് നൽകിയ സ്നേഹത്തിന് നന്ദി എന്നെ ചേർത്ത് പിടിച്ച പ്രവാസികളോടും ഒരായിരം നന്ദി

Posted by Firoz Kunnamparambil Palakkad on Monday, December 2, 2019

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here