കോടിയേരി ആറുമാസത്തെ അവധിയിലേക്ക്; സി.പി.എമ്മിന് പുതിയ സംസ്ഥാന സെക്രട്ടറി വരും

0
216

തിരുവനന്തപുരം: (www.mediavisionnews.in) ചികിത്സയുടെ ഭാഗമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആറുമാസത്തെ ലീവിന് അപേക്ഷിച്ചു. ഇതോടെ സി.പി.എമ്മിന് താല്‍ക്കാലിക സംസ്ഥാന സെക്രട്ടറി വരാന്‍ സാഹചര്യമൊരുങ്ങി. തീരുമാനം വെളളിയാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പരിഗണനയ്ക്ക് വരും.

അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ഒന്നരമാസമായി കോടിയേരി പാര്‍ട്ടി പ്രവര്‍ത്തനത്തില്‍നിന്ന് വിട്ടുനില്‍ക്കുകയാണ്. സംസ്ഥാന സെക്രട്ടറിയുടെ അഭാവത്തില്‍ സംസ്ഥാന സെന്ററിന്റെ നേതൃത്വത്തിലാണ് പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത്. അടുത്തിടെ വിദഗ്ധ ചികിത്സക്കായി അദ്ദേഹം വിദേശത്തേക്കും പോയിരുന്നു. ഇനിയും ചികിത്സ തുടരേണ്ടത് ആവശ്യമായതിനാലാണ് കോടിയേരി ഇപ്പോള്‍ അവധിക്ക് അപേക്ഷ നല്‍കിയിരിക്കുന്നത്.

കോടിയേരി അവധിയില്‍ പോകുന്നതോടെ എം.എ.ബേബി, എം.വി ഗോവിന്ദന്‍, എ. വിജയരാഘവന്‍ എന്നിവര്‍ അടക്കം പരിഗണനയിലുണ്ട്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here