കാസര്‍കോട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; മകള്‍ക്ക് പരിക്ക്

0
199

കാസര്‍കോട് (www.mediavisionnews.in) ഭാര്യയെ ഭര്‍ത്താവ് തലക്കടിച്ച് കൊലപ്പെടുത്തി. അമ്പലത്തറ കാഞ്ഞിരടുക്കത്തെ കല്യാണി (50) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവ് ഗോപാലകൃഷ്ണനെ (60) പോലീസ് പിടികൂടി. തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം. ഇവരുടെ മകള്‍ ശരണ്യ (25) ക്കും അടിയേറ്റ് ഗുരുതരമായി പരിക്കേറ്റു. ശരണ്യയെ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയി. വിവരമറിഞ്ഞ് അമ്പലത്തറ പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. പ്രതി ഗോപാലകൃഷ്ണനെ നാട്ടുകാരുടെ സഹായത്തോടെയാണ് പോലീസ് പിടികൂടിയത്. കൊലക്കുള്ള കാരണം പുറത്തുവന്നിട്ടില്ല. കുടുംബപ്രശ്‌നമാവാമെന്നാണ് കരുതുന്നത്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here