കര്‍ഫ്യൂ ലംഘിച്ചു, ബിനോയ് വിശ്വം മംഗളൂരുവില്‍ പൊലീസ് കസ്റ്റഡിയില്‍

0
218

മംഗളൂരു: (www.mediavisionnews.in) സിപിഐ നേതാവ് ബിനോയ് വിശ്വത്തെ കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. മംഗളൂരുവിലെ കര്‍ഫ്യൂ ലംഘിച്ചതിനാണ് അറസ്റ്റ്.

കര്‍ഫ്യൂ ലംഘിക്കുമെന്ന് കഴിഞ്ഞ ദിവസം തന്നെ സിപിഐ അറിയിച്ചിരുന്നു. വെള്ളിയാഴ്ചതന്നെ ബിനോയ് വിശ്വം ട്രയിന്‍ മാര്‍ഗം മംഗളൂരുവില്‍ എത്തിയിരുന്നു. സമരത്തിനായി കേരളത്തില്‍ നിന്നും പ്രവര്‍ത്തകരെ എത്തിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും കേരള-മംഗളൂരു ഗതാഗതം പൂര്‍ണമായും തടസപ്പെട്ടതിനാല്‍ പ്രവര്‍ത്തകര്‍ക്ക് മംഗളൂരുവിലെത്തിനായില്ല. തുടര്‍ന്ന് മംഗളൂരുവില്‍ നിന്നുളള പ്രവര്‍ത്തകരേയും കൂട്ടിയാണ് ബിനോയ് വിശ്വം കര്‍ഫ്യൂ ലംഘിച്ചത്.

മഹാത്മാഗാന്ധിയുടേയും അംബേദ്കറുടേയും ചിത്രങ്ങളുമായി നഗരത്തിലെത്തിയ ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്ത്  സ്റ്റേഷനിലെത്തിക്കുകയായിരുന്നു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here