ഏപ്രിൽ ഒന്ന് മുതൽ എല്ലാ വാഹന ഉടമകളും മൊബൈൽ നമ്പർ ലിങ്ക് ചെയ്യണം

0
220

ദില്ലി (www.mediavisionnews.in) : ഏപ്രിൽ ഒന്ന് മുതൽ എല്ലാ വാഹന ഉടമകളും മൊബൈൽ നമ്പർ വാഹൻ ഡേറ്റാബെയ്‌സുമായി ലിങ്ക് ചെയ്യണം. വാഹന രജിസ്‌ട്രേഷൻ, ഉടമസ്ഥാവകാശം എന്നീ സേവനങ്ങൾ ലഭിക്കണമെങ്കിൽ ഉടമയുടെ മൊബൈൽ നമ്പർ ലിങ്ക് ചെയ്യണമെന്ന് ഗതാഗത മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

മുമ്പ് വാഹനവുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് മൊബൈൽ നമ്പർ നിർബന്ധമല്ലായിരുന്നു. എന്നാൽ 2021 ഏപ്രിൽ ഒന്ന് മുതൽവാഹനവുമായി ബന്ധപ്പെട്ട് ഏത് സേവനങ്ങൾക്കും മൊബൈൽ നമ്പർ വാഹന ഡേറ്റാബെയ്‌സുമായി ബന്ധിപ്പിക്കുക നിർബന്ധമാകുമെന്ന് ഗതാഗത മന്ത്രാലയം നവംബർ 29ന് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

വാഹന രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട വിവരങ്ങളാണ് വാഹന ഡേറ്റാബെയ്‌സിൽ ഉണ്ടാവുക. 25 കോടി വാഹന രജിസ്‌ട്രേഷൻ റെക്കോർഡുകളാണ് മന്ത്രാലയത്തിന്റെ പക്കലുണ്ട്.

നോ-ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ലഭിക്കാനും, ഉടമസ്ഥാവകാശം കൈമാറാനും, രജ്‌സട്രേഷൻ സർട്ടിഫിക്കറ്റിലെ അഡ്രസ് മാറ്റാനുമെല്ലാം ഇനി മൊബൈൽ നമ്പർ ഡേറ്റാ ബെയ്‌സുമായി ബന്ധിപ്പിച്ചേ മതിയാകൂ.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക


LEAVE A REPLY

Please enter your comment!
Please enter your name here