ഉപ്പളയിലെ ഗുണ്ടാ വിളയാട്ടത്തിനെതിരെ വ്യാപക പ്രതിഷേധം; പോലീസ് നിസ്സംഗത വെടിയണമെന്ന് മുസ്ലീം ലീഗ്

0
242

ഉപ്പള: (www.mediavisionnews.in) ഉപ്പളയിലെ ഗുണ്ടാ വിളയാട്ടത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നു. പോലീസ് നിസ്സംഗത വെടിയണമെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും മുസ്ലീം ലീഗ് ആവശ്യപ്പെട്ടു. നിസാര പ്രശ്‌നങ്ങള്‍ വരെ കൊലപാതകത്തിലും കത്തി കുത്തിലുമാണ് അവസാനിക്കുന്നത്.

പോലീസ് ശക്തമായ നടപടി സ്വികരിച്ച്‌ ആക്രമികളെ നിയമത്തിന് മുമ്പിൽ കൊണ്ട് വരാന്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്ന് മംഗല്‍പാടി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പി എം സലീം ആവശ്യപ്പെട്ടു.

ഉപ്പളയില്‍ സമാധാനഅന്തരീക്ഷം തകര്‍ക്കാന്‍ ഗുണ്ടാസംഘങ്ങള്‍ ശ്രമിക്കുന്നതില്‍ ജനങ്ങള്‍ ഭീതിയിലാണ്. കഴിഞ്ഞ ദിവസം രാത്രി മുസ്തഫയെ വധിക്കാനുള്ള ശ്രമത്തെ ശക്തമായി അപലപിക്കുന്നതായും പി എം സലീം പറഞ്ഞു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here