ഇനി ബസുകളില്‍ ക്രച്ചസും ഊന്നുവടിയും നിര്‍ബന്ധം

0
229

തിരുവനന്തപുരം: (www.mediavisionnews.in) എല്ലാ ബസുകളിലും അംഗപരിമിതര്‍ക്ക് സൗകര്യം ലഭിക്കാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ഗതാഗത മന്ത്രാലയം. ഇതിനായി മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. മോട്ടോര്‍ വാഹന നിയമത്തിന്റെ ചട്ടം ഭേദഗതി ചെയ്‍താണ് (ജി.എസ്.ആര്‍ 959(ഇ)27-12-19) വിജ്ഞാപനം ഇറക്കിയത്.

പുതിയ നിയമം അനുസരിച്ച് സീറ്റുകളില്‍ മുന്‍ഗണന, അറിയിപ്പുകള്‍ എന്നിവയ്ക്കു പുറമേ ക്രച്ചസ്/വടി/വാക്കര്‍, കൈവരി/ഊന്ന് എന്നിവ ബസുകളില്‍ നിര്‍ബന്ധമായും ഉണ്ടാകണം. വീല്‍ചെയര്‍ ഉപയോഗിക്കുന്നവര്‍ക്ക് അതിനാവശ്യമായ സൗകര്യവും ഉറപ്പാക്കണം. ബസുകള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോള്‍ ഈ സൗകര്യങ്ങളുണ്ടോ എന്ന് പരിശോധിക്കും.

ഇക്കഴിഞ്ഞ ജൂലായ് 24-ന് കരട് ചട്ടം പ്രസിദ്ധീകരിച്ച് പൊതുജനങ്ങളുടെ അഭിപ്രായം തേടിയിരുന്നു. ഒട്ടേറെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അതുമായി ബന്ധപ്പെട്ട് മന്ത്രാലയത്തിനു ലഭിച്ചു. അവയെല്ലാം പരിഗണിച്ചാണ് അന്തിമവിജ്ഞാപനം പുറപ്പെടുവിച്ചത്. മാര്‍ച്ച് ഒന്നിന് ചട്ടം പ്രാബല്യത്തില്‍ വരും.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here